പുനര്‍ജ്ജനി തേടി സന്യാസി ആത്മഹത്യ ചെയ്‌തു
റായ്‌പൂര്‍: മഴ പെയ്യാന്‍ പട്ടിയെ കല്യാണം കഴിയ്ക്കുന്ന ഇന്ത്യയില്‍ പുനര്‍ജനി തേടി സന്യാസി ആത്മഹത്യ ചെയ്‌തു.
രണ്ടു ദിവസത്തിനുള്ളില്‍ പുനര്‍ജനിയ്‌ക്കുമെന്ന് അവകാശപ്പെട്ട് റായ്‌പൂരില്‍ ജനക്കൂട്ടത്തെ സാക്ഷിയക്കിയാണ് മനോജ് ഭാഗേല്‍ എന്ന 25 കാരനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്.
മരണം നടന്ന് കുറച്ചു നേരത്തിന് ശേഷം മൃതദേഹം പോലീസ് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും. ആത്മഹത്യയ്‌ക്ക് കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ യുവാവിന്റെ ജഡം പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ജനക്കൂട്ടം സമ്മതിച്ചില്ല.
രണ്ടു ദിവസം കഴിഞ്ഞ് യുവാവ് പുനിര്‍ജനിയ്‌ക്കുമോയെന്ന് കാത്തിരിക്കുകയാണ് നാട്ടുകാരും സന്യാസിയുടെ സുഹ്യത്തുക്കളും.
രണ്ടു ദിവസം കാത്തിരിക്കാമെന്ന നിലപാടിലാണ് പോലീസും.
ഒട്ടേറെ അന്ധ വിശ്വാസങ്ങള്‍ പ്രചരിക്കുന്ന ഇന്ത്യയില്‍ ഇത്തരത്തിലുളള മരണം ആദ്യത്തെതാണ്. യുവാവ് വിഷം കഴിക്കുന്നത് തടയാന്‍ ഒറ്റയാളും ശ്രമിക്കാതിരുന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.












Click it and Unblock the Notifications