കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏകദിന പരമ്പര അനിശ്ചിതത്വത്തില്‍

  • By Staff
Google Oneindia Malayalam News

ബിസിസിഐ നിലപാട് കര്‍ശനമാക്കിയതിനെ തുടര്‍ന്ന് നാലാം ടെസ്റ്റ് കളിക്കാന്‍ ഹര്‍ബജനെ ഐസിസി അനുവദിക്കുകയായിരുന്നു. അപ്പീലിന്മേലുളള തീരുമാനം വന്ന ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിബന്ധന ഇന്ത്യയും അംഗീകരിച്ചു.

അപ്രതീക്ഷിതമായാണ് പുതിയ തെളിവിനെക്കുറിച്ചുളള വെളിപ്പെടുത്തല്‍ വന്നത്. സംഭവം നടന്ന് വളരെ കഴിഞ്ഞ് പ്രത്യക്ഷപ്പെട്ട ഈ തെളിവ് കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഒരുകാരണവശാലും ഈ തെളിവ് സ്വീകരിക്കില്ലെന്ന് ഇന്ത്യ പറയുന്നത്.

ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഐ എസ് ബിന്ദ്രയും ക്രിക്കറ്റ് ആസ്ട്രേലിയയുടെ പ്രസിഡന്റ് ക്രെയിഗം ഒ കോണോറും തമ്മില്‍ പ്രശ്നപരിഹാരത്തിന് ചര്‍ച്ച നടന്നിരുന്നു. ഹര്‍ബജനെതിരെ ആസ്ട്രേലിയയുടെ കാപ്റ്റന്‍ റിക്കി പോണ്ടിംഗ് നല്‍കിയ പരാതിയിലെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പ്രശ്നം പരിഹരിക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം. എന്നാല്‍ റിക്കി പോണ്ടിംഗോ സിമ്മണ്ട്സോ ഈ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

തങ്ങളുടെ രണ്ടു കളിക്കാരുടെ, പ്രധാനമായും സച്ചിന്‍ തെണ്ടുല്‍ക്കറുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് ഇന്ത്യ മുന്നോട്ടു വെയ്ക്കുന്ന പ്രശ്നം. എന്നാല്‍ ഈ വാദം അംഗീകരിച്ച് റിക്കി പോണ്ടിംഗും സംഘവും പരാതി പിന്‍വലിച്ചാല്‍ ലോകത്തിനു മുമ്പാകെ അവരുടെ സത്യസന്ധത പ്രതിക്കൂട്ടിലാവും.

അഡിലെ‍യ്‍ഡിലെ ഫെഡറല്‍ കോടതിയില്‍ രഹസ്യ വിചാരണയാണ് കമ്മിഷന്‍ നടക്കുന്നത്. പുതിയ തെളിവുകളും വാദങ്ങളും ഇരുകൂട്ടര്‍ക്കും മുന്നോട്ടു വെയ്ക്കാമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുന്ന പക്ഷം 2.3 ദശലക്ഷം ആസ്ട്രേലിയ ഡോളര്‍ ബിസിസിഐ നഷ്ടപരിഹാരം നല്‍കേണ്ടി വരും. പരശതം കോടികളുടെ ആസ്ത്രിയുളള ഇന്ത്യയിലെ ക്രിക്കറ്റ് ബോര്‍ഡിന് ഈ തുക തുലോം നിസാരമാണ്.

ക്രിക്കറ്റ് പ്രേമികളുടെ ഞരമ്പില്‍ കളിലഹരി കുത്തിയൊഴുക്കാന്‍ ഈ തുക വലിച്ചെറിഞ്ഞ് വലിയൊരു വിവാദത്തിന് വഴിമരുന്നിടാനും ബോര്‍ഡ് തയ്യാറായേക്കുമെന്നാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X