എച്ച്എംടി വിവാദം - കഥയിതുവരെ
2004 മാര്‍ച്ചിന് എച്ച്എംടിയുടെ കളമശേരിയിലെ ഭൂമിയ്ക്ക് വില നിശ്ചയിക്കാന്‍ സര്‍ക്കാരിന്റെ കീഴിലുളള കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനോട് (കിറ്റ്കോ) എച്ച്എംടിയുടെ ബാംഗ്ലൂര്‍ ഹെഡ് ഓഫീസ് അഭ്യര്‍ത്ഥിച്ചു
നൂറേക്കര്‍ സ്ഥലം ഒരുമിച്ച് വിറ്റാല്‍ പരമാവധി 35 കോടി രൂപ ലഭിക്കുമെന്നും തുണ്ടായി വിറ്റാല്‍ പരമാവധി 63 കോടി രൂപ വരെ ലഭിക്കാമെന്നും കിറ്റ്കോ റിപ്പോര്‍ട്ട് നല്‍കി
2005 ഒക്ടോബര്‍ 29 കളമശേരിയില്‍ എച്ച്എംടിയുടെ 70 ഏക്കര്‍ ഭൂമി വില്‍ക്കാനുണ്ടെന്ന പരസ്യം ടൈംസ് ഓഫ് ഇന്ത്യ, എക്കണോമിക് ടൈംസ് എന്നി പത്രങ്ങളുടെ മുംബെ എഡിഷനില്‍ പ്രത്യക്ഷപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ മുംബെ ആസ്ഥാനമായ ഹൗസിംഗ് ആന്റ് ഡവലെപ്പ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉപസ്ഥാപനമായ ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്സ് 70 ഏക്കര്‍ സ്ഥലത്തിന് 91 കോടി രൂപ വില നല്‍കാമെന്ന ടെന്‍ഡര്‍ സമര്‍പ്പിച്ചു. കൂടിയ വില ഇതായതിനാല്‍ എച്ച്എംടി ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്സിന് ഭൂമി വിറ്റു. (ഈ വില്‍പന പരമാവധി രഹസ്യമായി സൂക്ഷിക്കാന്‍ എച്ച്എംടി ശ്രമിച്ചിരുന്നു എന്ന വാര്‍ത്ത ദാറ്റ്സ് മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു)
ഈ ഘട്ടത്തില്‍ 100 ഏക്കറില്‍ ബാക്കിയുളള 30 ഏക്കര്‍ സ്ഥലം എച്ച്എംടിയിലെ ഹൗസിംഗ് സൊസൈറ്റിയ്ക്ക് നല്‍കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഈ പ്രശ്നത്തില്‍ തീരുമാനമുണ്ടാവുന്നതു വരെ പോക്ക് വരവ് നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ എന്‍ രവീന്ദ്രനാഥ് മുഖ്യമന്ത്രിയോടും റവന്യു മന്ത്രിയോടും ആവശ്യപ്പെട്ടു.
ഇതനുസരിച്ച് പോക്ക് വരവ് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ കളക്ടറോട് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഈ വിഷയത്തിന്മേല്‍ എച്ച്എംടിയിലെ യൂണിയന്‍ നേതാക്കളുമായി 2006 ഡിസംബര്‍ ആറ്, 2007 ജൂണ്‍ ആറ് തീയതികളില്‍ വ്യവസായ മന്ത്രിയുടെ ചേമ്പറില്‍ ചര്‍ച്ച.
2007 ജൂണ്‍ ആറിന് തൊഴിലാളി യൂണിയനുകള്‍ ഉന്നയിച്ച ആവശ്യം എച്ച്എംടി മാനേജ്‍മെന്റ് അംഗീകരിക്കുന്നു. ശേഷിച്ച 30 ഏക്കര്‍ എച്ച്എംടി ഹൗസിംഗ് സൊസൈറ്റിയ്ക്ക്, ബ്ലൂ സ്റ്റാര്‍ നല്‍കിയ അതേ വിലയ്ക്ക് നല്‍കാമെന്ന് മാനേജ്‍മെന്റ് സര്‍ക്കാരിന് ഉറപ്പ് നല്‍കി.
2007 ജൂണ്‍ ആറിന് ചര്‍ച്ചയില്‍ പങ്കെടുത്തത് വ്യവസായ മന്ത്രി, റവന്യൂ മന്ത്രി, എച്ച്എംടി മാനേജ്‍മെന്റ് പ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, എച്ച്എംടിയിലെ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികള്‍, സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് എന്നിവര്‍.
2008 ജനുവരി 19ന് സൈബര്‍ സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങ്. തറക്കല്ലിടാമെന്ന് സമ്മതിച്ചിരുന്നത് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍.
വിവാദങ്ങളുടെ പേരില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് കര്‍മ്മം നടത്തിയത് വ്യവസായ മന്ത്രി എളമരം കരീം. വിവാദങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ക്ക് വ്യവസായ മന്ത്രിയുടെ രൂക്ഷ വിമര്‍ശനം.
കൊടുമ്പിരിക്കൊണ്ട വിവാദത്തിന്റെ നാള്‍വഴി












Click it and Unblock the Notifications