മായാവതി ഫ്യൂഡല് പ്രഭ്വിയാണെന്ന് ബിജെപി മുഖപത്രം
ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി 'ഫ്യൂഡല്‍ പ്രഭ്വി" യാണെന്നും വ്യക്തിതാല്പര്യത്തിനുവേണ്ടിയും എന്തും ചെയ്യാന് മടിയില്ലാത്ത നേതാവാണെന്നും ബിജെപി ആരോപിച്ചു.
മുഖപത്രമായ 'കമല്‍സന്ദേശി'ലാണ് മായാവതിയ്ക്കെതിരെ പാര്ട്ടി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
'അഹങ്കാരവും കോപവും കൊണ്ട് ഒന്നും നടക്കില്ലെന്ന് മായാവതി മനസ്സിലാക്കണം. ഏകാധിപതികള്‍ ഇന്നല്ലെങ്കില്‍ നാളെ താഴെയെത്തു .
കഴിഞ്ഞ മാസം മായാവതി ആര്‍ഭാടത്തോടെ സ്വന്തം പിറന്നാള്‍ ആഘോഷിച്ചു. ഇതിലൂടെ താന് പാവപ്പെട്ടവരുടെ മുഖ്യമന്ത്രിയല്ലെന്ന് മായാവതിതന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അവര്‍ പണക്കാരുടെ മുഖ്യമന്ത്രിയാണെന്നാണ് ആഘോഷത്തിലൂടെ തെളിയിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഭരണത്തെ മായാവതി അമിതമായി രാഷ്‌ട്രീയവല്‍ക്കരിക്കുകയാണ്. മുഖ്യമന്ത്രി ബിഎസ്പിയുടേതായിരിക്കും. എന്നാല്‍, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരിക്കലും ബിഎസ്പിയുടേത് മാത്രമാകരുത്.
കൃഷിക്കാരുടെ നില വളരെ പരിതാപകരമാണ്.കാര്‍ഷികരംഗത്തെ നഷ്‌ടം മൂലം അവര്‍ ആത്മഹത്യ ചെയ്യുന്നു. ഉത്തര്‍പ്രദേശ് തീവ്രവാദി ആക്രമണങ്ങളുടെ സ്ഥിരംവേദിയായി മാറുന്നു.രാഷ്‌ട്രീയപരമായ സംരക്ഷണയിലാണ് ഇവിടെ തീവ്രവാദി ആക്രമണങ്ങള്‍ നടക്കുന്നത്'-പത്രത്തില് ആരോപിക്കുന്നു.












Click it and Unblock the Notifications