പ്രണയവിവാഹം നടക്കാതിരിക്കാന്‍ വീട്ടുകാര്‍ യുവതിയെ കൊന്നു
പഠാന്‍(ശ്രീനഗര്‍): സംഭവിച്ചദുരന്തത്തക്കുറിച്ച് ഇരുപത്തിനാലുകാരനായ ഹിലാല്‍ അഹമ്മദിന് ഓര്‍ക്കാനേ വയ്യ. ഒരുമിച്ച് ജീവിക്കണമെന്നാഗ്രഹിച്ചിട്ടും വിധി തട്ടിപ്പറിച്ച പ്രണയിനിയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ് ഈ യുവാവ്.
ഹിലാലും സഫിയയും കളിക്കൂട്ടുകാരായിരുന്നു. വളര്‍ന്നപ്പോള്‍ ഇരുവരും പ്രണയത്തിലായി, ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചു. ഇതിനിടെ ഒരു ദിവസം പൊടുന്നനെ ഹിലാല്‍ കേള്‍ക്കുന്നത് സഫിയയുടെ ആത്മഹത്യാവാര്‍ത്തയാണ്. കഴിഞ്ഞയാഴ്‌ച പഠാന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
എന്നാല്‍ ഇത് ആത്മഹത്യയാണെന്ന് ഹിലാല്‍ ഒരിക്കലും സമ്മതിക്കില്ല. സ്വന്തം വീട്ടുകാര്‍ സഫിയയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്തതാണെന്നാണ് ഹിലാല്‍ പറയുന്നത്. ഹിലാലിനെ സഫിയ വിവാഹം ചെയ്യുന്നത് വീട്ടുകാര്‍ക്കിഷ്ടമില്ലായിരുന്നുവത്രേ. എന്നാല്‍ എതിര്‍പ്പിനെ അവഗണിച്ച് വിവാഹിതരാകാന്‍ ഹിലാലും സഫിയയും തീരുമാനിക്കുകയായിരുന്നു.
ഹിലാലിനെ വിവാഹം ചെയ്യുന്നത് മോശമാണെന്ന് വിശ്വസിച്ച സഹോദരങ്ങളാണ് സഫിയയെ കൊന്നതെന്നും ഹിലാലും കുടുംബവും ആരോപിക്കുന്നു. സഫിയയുടെ മരണത്തെത്തുടര്‍ന്ന് പൊലീസ് ആത്മഹത്യാക്കേസാണ് രജിസ്റ്റര്‍ ചെയ്‌തത്. എന്നാല്‍ ഇതൊരു കൊലപാതകമാണോയെന്ന് സംശയമുന്നയിക്കപ്പെട്ടതിനാല്‍ അക്കാര്യം അന്വേഷിക്കുമെന്ന് പഠാന്‍ പൊലീസിലെ മുഹമ്മദ് യൂസുഫ് അറിയിച്ചു.
സഫിയയും ഹിലാലും പ്രണയത്തിലായിരുന്നുവെന്ന കാര്യം അറിഞ്ഞിട്ടുണ്ട്. മരണം കൊലപാതകമാണോയെന്നകാര്യം ഞങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കും. സഫിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡപ്യൂട്ടി കമ്മീണഷറോട് അനുവാദം ചോദിച്ചിട്ടുണ്ട്-യൂസുഫ് പറയുന്നു.
ഇതിനിടെ മരണം കൊലപാതകമാണെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് വിവരങ്ങള്‍ അറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സഫിയയുടെ വീട്ടുകാര്‍ കാണാന്‍ കൂട്ടാക്കിയില്ലെന്നും റിപ്പോര്‍്‌ട്ടുണ്ട്.












Click it and Unblock the Notifications