എച്ച്‌എംടി ഇടപാടില്‍ നഷ്ടം ജനങ്ങള്‍ക്ക് : ഹൈക്കോടതി
കൊച്ചി: എച്ച്‌എംടി ഭൂമിയിടപാടില്‍ നഷ്ടം ജനങ്ങള്‍ക്കാണെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം. രേഖകള്‍ പരി ശോധിച്ചാല്‍ മുഖ്യമന്ത്രി അറിയാതെയാണ് ഇടപാടുകള്‍ നടന്നതെന്ന് തോന്നുമെന്നും കോടതി പറഞ്ഞു.
ഇടപാടില്‍ ബ്ലൂ സ്റ്റാറിനോ എച്ച്‌എംടിയ്‌ക്കോ നഷ്ടമില്ല. സാധാരണ ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് 91 കോടി രൂപയ്‌ക്കു വിറ്റത്. ഭൂ പരിഷ്‌ക്കരണത്തിലെ വ്യവസ്ഥകളില്‍ ഇളവു നല്‌കിയ ഭൂമി വിറ്റപ്പോള്‍ സര്‍ക്കാര്‍ കാഴ്‌ചക്കാരായി നിന്നത് ശരിയാണോയെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
ഭൂമിയിടപാട് റദ്ദാക്കണമെന്നും ഇടപാട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ സിബിഐ അന്വേഷിയ്‌ക്കണമെന്നും ആവശ്യപ്പെട്ട് നല്‌കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയത്.
ഇടപാട് സംബന്ധിച്ച് റവന്യൂ, വ്യവസായ വകുപ്പുകള്‍ ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ എച്ച്‌എംടിയ്‌ക്കു നല്‌കിയ ഭൂപരിധി വ്യവസ്ഥയിലുള്ള ഇളവ് ബ്ലൂ സ്റ്റാറിന് ലഭിയ്‌ക്കില്ലെന്ന് അഡ്വ. ജനറല്‍ സി.പി സുധാകരപ്രസാദ് കോടതിയില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയ്‌ക്ക് ഇടപാടില്‍ യാതൊരു പങ്കുമേയില്ലെന്ന കോടതി പരാമര്‍ശനത്തിലന് ഇടപാടുകാര്‍ റവന്യൂ മന്ത്രിയ്‌ക്കും മുഖ്യമന്ത്രിയ്‌ക്കും കത്തുകള്‍ നല്‌കിയിരുന്നെന്ന് എ.ജി വിശദീകരിച്ചു. വാദം ചൊവ്വാഴ്ചയും തുടരും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications