കോടിപതികളാകുന്ന വിദ്യാര്‍ത്ഥികള്‍
ഹൈദരാബാദ് : ഇന്ത്യന്‍ സ്ക്കൂള്‍ ഓഫ് ബിസിനസില്‍ പഠിച്ചിറങ്ങുന്നവര്‍ നേരെ നടന്നു കയറുന്നത് കോടിപതികളുടെ ക്ലബിലേയ്ക്കാണ്.
കോടികള്‍ നല്‍കി സ്ക്കൂള്‍ ഓഫ് ബിസിനസില്‍ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികളെ കൊത്തിയെടുക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ കാത്തു നില്‍ക്കുകയാണ്. ഏതാണ്ട് അരഡസന്‍ കുട്ടികള്‍ക്കെങ്കിലും പ്രതിവര്‍ഷം ഒരു കോടിയോ അതില്‍ക്കൂടുതലോ ശമ്പളം വാഗ്ദാനം ചെയ്യപ്പെട്ടു കഴിഞ്ഞു. അമേരിക്കയിലെ സാമ്പത്തികക്കുഴപ്പങ്ങളൊന്നും ഇക്കൂട്ടരെ ബാധിക്കുന്നതേയില്ല.
സ്ക്കൂള്‍ ഓഫ് ബിസിനസില്‍ കാമ്പസ് റിക്രൂട്ട്മെന്റിനെത്തിയ അന്താരാഷ്ട്ര കമ്പനികളുടെ എണ്ണത്തില്‍ ഇരട്ടിയുടെ വര്‍ദ്ധനയാണ് കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഉണ്ടായത്. 40 പുതിയ കമ്പനികള്‍ ഇക്കൊല്ലം കാമ്പസില്‍ എത്തി.
കഴിഞ്ഞ വര്‍ഷം ആകെ 202 കമ്പനികള്‍ 584 അവസരങ്ങളുമായി കാമ്പസിലെത്തിയിരുന്നു. ഇതില്‍ വിദേശ കമ്പനികളുടെ എണ്ണം 55 ആയിരുന്നു.
416 പേരുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ ബാച്ചില്‍ അഞ്ചു പേര്‍ക്കാണ് ഒരു കോടിയിലധികം തുക വാര്‍ഷിക ശംബളം വാഗ്ദാനം ചെയ്യപ്പെട്ടത്.
എന്നാല്‍ ഇക്കൊല്ലം എത്ര പേര്‍ക്ക് ഒരു കോടി രൂപ ശംബള വാഗ്ദാനം ലഭിച്ചുവെന്ന് വെളിപ്പെടുത്താന്‍ സ്ക്കൂള്‍ ഓഫ് ബിസിനസ് അധികൃതര്‍ തയ്യാറല്ല. ശംബളം പെരുപ്പിച്ച് കാണിക്കുന്നതിനെക്കാള്‍ അവസരങ്ങളുടെയം സാധ്യതകളുടെയും ചിത്രമാണ് ഇവര്‍ പറയുന്നത്. ഏതായാലും മികച്ച ശംബളത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലും പുറത്തും ജോലി ചെയ്യുന്നു.












Click it and Unblock the Notifications