Get Updates
Get notified of breaking news, exclusive insights, and must-see stories!

വധു മുസ്ലിം, വരന്‍ ക്രിസ്‌ത്യന്‍, വിവാഹം ഹൈന്ദവരീതിയില്‍

സേലം: ഒരു മുസ്ലിം യുവതിയും ഒരു ക്രിസ്‌ത്യന്‍ യുവാവും പ്രണയിച്ചാല്‍ അവരുടെ വിവാഹം ഏതുരീതിയിലായിരിക്കും? ഒന്നുകില്‍ പെണ്‍കുട്ടി മതം മാറി ക്രിസ്‌ത്യാനിയായിയി ക്രസ്‌ത്യന്‍ രീതിയില്‍ വിവാഹം നടക്കും. അല്ലെങ്കില്‍ പുരുഷന്‍ മതംമാറി മുസ്ലിം രീതിയില്‍ വിവാഹം നടക്കും.

ഇതുരണ്ടുമല്ലെങ്കില്‍ മതാചാരാങ്ങളൊന്നുമില്ലാതെ സ്‌പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ പ്രകാരം ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യും. എന്നാല്‍ പ്രണയികളായ സറിന ബാനുവിന്റെയും ജസ്റ്റിന്റെയും കല്യാണം ഇങ്ങനെയൊന്നുമല്ല നടന്നത്‌. ഇരുവരും ചേര്‍ന്ന്‌ ഹൈന്ദവാചാരപ്രകാരമാണ്‌ വിവാഹം ചെയ്‌തത്‌.

സേലത്തുള്ള ഗണേശ ക്ഷേത്രത്തില്‍ വച്ച്‌ തിങ്കളാഴ്‌ചയാണ്‌ ഇവരുടെ വിവാഹം നടന്നത്‌. ചന്ദനക്കുറി വരച്ച് ഒരുങ്ങിയ ജസ്റ്റിന്‍ സറിനയ്‌ക്ക്‌ താലിയും സീമന്തരേഖയില്‍ സിന്ദൂരവും ചാര്‍ത്തി. സംസ്‌കൃത കീര്‍ത്തനങ്ങളുടെ അകമ്പടിയോടെയുള്ള വിവാഹകര്‍മ്മങ്ങള്‍ക്ക്‌ ബ്രാഹ്മണപുരോഹിതനാണ്‌ കാര്‍മ്മികത്വം വഹിച്ചത്‌

തിത്തവാലി ഗ്രാമത്തിലെ സ്വദേശികളാണ്‌ ഇരുവരും. വര്‍ഗീയ ലഹളകള്‍ക്ക്‌ പേരുകേട്ട സ്ഥലമാണ്‌ തിത്തവാലി. ഇരുമതവിഭാഗക്കാരായതുകൊണ്ടുതന്നെ സറീനയുടെയും ജസ്റ്റിന്റെയും വിവാഹത്തിന്‌ വീട്ടുകാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. അവസാനം അവര്‍ പിഎംകെ പ്രവര്‍ത്തകരായ സുഹൃത്തുക്കളുടെ സഹായത്തോടെ ഗ്രാമം വിട്ട്‌ പോരുകയായിരുന്നു.

അങ്ങനെയാണ്‌ സേലത്തുള്ള ഗണേശക്ഷേത്രത്തിലെത്തി വിവാഹം നടത്തിക്കൊടുക്കാന്‍ അഭ്യര്‍ത്ഥിച്ചത്‌. അങ്ങനെയാണ്‌ ഹിന്ദുമതാചാരപ്രകാം വിവാഹം നടന്നത്‌.

എന്തായാലും പേരുകളൊന്നും മാറ്റാതെ ഇതുവരെയുള്ളതുപോലെതന്നെ ജീവിക്കാനാണ്‌ തങ്ങളുടെ പദ്ധതിയെന്നാണ്‌ സറിനയും ജസ്റ്റിനും പറയുന്നത്‌. ഇവര്‍ പൊലീസ്‌ സംരക്ഷണത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്‌. സമത്വത്തിനായി പ്രവര്‍ത്തിക്കുന്ന പിഎംകെയുടെ പിന്തുണയും ഇവര്‍ക്കുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+