ടെലിവിഷന്‍ കാണരുതെന്ന് താലിബാന്‍
കാബൂള്‍: ടെലിവിഷന്‍ കാണുന്നത് നിര്‍ത്തിയില്ലെങ്കില്‍ കനത്ത വില നല്‌കേണ്ടി വരുമെന്ന് അഫ്‌ഗാന്‍ ജനതയ്‌ക്ക് താലിബാന്റെ മുന്നറിയിപ്പ്.
അഫ്‌ഗാന്‍ തലസ്ഥാനമായ കാബൂളിന് സമീപമുള്ള ലോഗര്‍ പ്രവിശ്യയിലുള്ള ജനങ്ങളെയാണ് തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയത്.
ടിവിയില്‍ വരുന്ന പരിപാടികള്‍ അനിസ്ലാമികമാണെന്ന് ആരോപിച്ചാണ് താലിബാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നേരത്തെ ജനപ്രതീ നേടിയ ഇന്ത്യന്‍ ടിവി സീരിയലുകള്‍ക്കെതിരെ മുസ്ലീം പണ്ഡിതന്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ താലിബാന്റെ നീക്കം.
ടെലിവിഷനു പുറമെ മൊബൈല്‍ ഫോണിനെതിരെയും താലിബാന്‍ വിലക്ക് പുറപ്പെടുവിച്ചിരുന്നു. 1996 മുതല്‍ 2001 വരെയുള്ള താലിബാന്‍ ഭരണ കാലത്ത് അഫ്‌ഗാനിസ്ഥാനില്‍ സിനിമയും സംഗീതവുമടക്കമുള്ള വിനോദപാദികള്‍ കര്‍ശനമായി നിരോധിച്ചിരുന്നു.
2001ല്‍ താലിബാന് അധികാരം നഷ്ടപ്പെട്ടപ്പോഴാണ് ഇത്തരം വിലക്കുകള്‍ എടുത്തു മാറ്റിയത്. ഇപ്പോഴത്തെ താലിബാന്റെ നീക്കങ്ങള്‍ അഫ്‌ഗാനിസ്ഥാനില്‍ അവര്‍ വീണ്ടും ശക്തിയാര്‍ജ്ജിയ്‌ക്കുന്നതിന്റെ തെളിവാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications