Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമി തൃപ്പാദങ്ങളെല്ലാം ഒളിവില്‍

കോഴിക്കോട് : സ്വാമി അമൃത ചൈതന്യയും സ്വാമി ഹിമവല്‍ ഭദ്രാനന്ദയും പരത്തിയ ചൈതന്യം മറ്റു സ്വാമിമാര്‍ക്കും വിനയായ ലക്ഷ്യമാണ്. വ്യാജസ്വാമിമാര്‍ക്കെതിരെ അന്വേഷണം തുടങ്ങാന്‍ സര്‍ക്കാരും പൊലീസും നിര്‍ബന്ധിതമായതോടെ പാവം സ്വാമിമാര്‍ക്ക് മുങ്ങുകയല്ലാതെ മറ്റെന്തു വഴി.

പലരും ജ്യോതിഷത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മുഖലക്ഷണം നോക്കി ഭാവി പ്രവചിക്കുന്നതിലുമൊക്കെ മിടുക്കന്മാരാണെങ്കിലും സ്വന്തം ഭാവി ഇങ്ങനെ ഇരുളിലാകുമെന്ന് ആരും നിനച്ചതേയില്ല. സ്വന്തം ജാതകവും ഹസ്തരേഖയും മുഖലക്ഷണവും ഒരു സ്വാമിയും നോക്കുകയില്ലെന്ന് കരുതുകയേ നിവൃത്തിയുളളൂ.

ആസാമിമാരുടെ കാര്യത്തില്‍ ഗംഭീര അനുഗ്രഹം ലഭിച്ചിട്ടുളള കോഴിക്കോട് ജില്ലയില്‍ മാത്രം കഴിഞ്ഞ ദിവസം മൂന്ന് സ്വാമിമാരാണത്രേ മുങ്ങിയത്. ചിലര്‍ ആധ്യാത്മിക യാത്രയിലും മറ്റു ചിലര്‍ തീര്‍ത്ഥാടനത്തിലും ഇനി ചിലര്‍ വിദേശ നാടുകളില്‍ ആത്മീയ പ്രചരണത്തിലുമാണെന്നാണ് ശിഷ്യര്‍ നല്‍കുന്ന വിവരം.

പൂര്‍വാശ്രമത്തില്‍ ജിലേബി വിറ്റു നടന്നിരുന്ന സ്വാമികളാണ് മുങ്ങിയവരില്‍ പ്രമുഖന്‍. ജിലേബി സ്വാമി, ജാംഗിരി സ്വാമി എന്നിങ്ങനെ മധുരപലഹാരങ്ങള്‍ക്ക് കേള്‍വി കേട്ട കോഴിക്കോട്ടുകാര്‍ സ്വാമികളെ മധുരമായി സംബോധന ചെയ്തു വന്നിരുന്നു. മുരളീകൃഷ്ണ സ്വാമികള്‍ എന്ന് പേരുളള ഈ സ്വാമി ഇപ്പോള്‍ എവിടെയാണെന്ന് ശിഷ്യര്‍ക്കു പോലും നിശ്ചയമില്ല.

ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യവുമായി ഇയാള്‍ കടന്നുകളഞ്ഞിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. പൂവാട്ടു പറമ്പിലെ സ്വാമിയും പഴയ സിനിമാ സംവിധായകന്‍ സ്വാമിയും മുങ്ങിയിട്ടുണ്ട്.

മാനത്തെ കൊട്ടാരം, ത്രീമെന്‍ ആര്‍മി, പൂനിലാമഴ, ഗാന്ധാരി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ സുനിലാണ് കാരന്തൂരിലെ സ്വാമി വിശ്വ ചൈതന്യ. വണ്ടിച്ചെക്ക് നല്‍കി ഈ സ്വാമി തന്നെ ചതിച്ചിട്ടുണ്ടെന്ന് ഈയിടെ നടന്‍ തിലകന്‍ വെളിപ്പെടുത്തിയിരുന്നു. സിനിമാ സ്വാമി എന്നറിയപ്പെടുന്ന വിശ്വ ചൈതന്യയും മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. സുനില്‍ സ്വാമിക്കെതിരെ ചെക്ക് തട്ടിപ്പ് കേസില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തില്‍ മാത്രം പത്തോളം വ്യാജസ്വാമിമാരുണ്ടെന്നാണ് പൊലീസ് കരുതുന്നത്. സിറ്റിയ്ക്കുളളില്‍ പ്രശസ്തരാണ് പലരും. വീടുകളില്‍ മന്ത്രവാദം, പൂജ, ചികിത്സ എന്നിവയാണ് സ്വാമിമാരുടെ പ്രവര്‍ത്തനങ്ങള്‍.

അമൃത ചൈതന്യയും ഹിമവല്‍ ഭദ്രാനന്ദയും ചെയ്ത പാപങ്ങള്‍ക്ക് പാവങ്ങളായ തങ്ങള്‍ എന്തു പിഴച്ചുവെന്ന് പരസ്പരം ചോദിച്ച് മുങ്ങുകയാണ് നഗരത്തിലെ സ്വാമിമാര്‍. അല്ലറ ചില്ലറ മന്ത്രവാദവും പൂജയും ഒറ്റമൂലി ചികിത്സയും നടത്തി അന്നത്തിന് വക തേടിയിരുന്ന സ്വാമിമാര്‍ക്ക് പുറകെയുണ്ട് പൊലീസ്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+