Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ സുഹൃത്ത്‌ പീഡിപ്പിക്കുന്ന രംഗം ഭര്‍ത്താവ്‌ ക്യാമറയില്‍ പകര്‍ത്തി

കോഴിക്കോട്‌: വിവാഹബന്ധം വേര്‍പെടുത്തുന്നതിനായി തെളിവുണ്ടാക്കാന്‍ ഭാര്യയെ പതിനഞ്ചുകാരനെക്കൊണ്ട്‌ ലൈംഗികമായി പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ ഭര്‍ത്താവിനെയും സുഹൃത്തിനെയും പൊലീസ്‌ അറസ്റ്റുചെയ്‌തു.

മാറാട്‌ പൊലീസ്‌ സ്റ്റേഷന്‌ സമീപം താമസിക്കുന്ന ഹര്‍ഷാദ്‌(34), ഇര്‍ഷാദ്‌(16) എന്നിവരാണ്‌ പൊലീസ്‌ പിടിയിലായത്‌. പീഡനത്തെത്തുടര്‍ന്ന്‌ അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ബുധനാഴ്‌ച രാത്രിയാണ്‌ ഹര്‍ഷാദ്‌ ഇര്‍ഷാദിനെയും കൊണ്ട്‌ വീട്ടിലെത്തിയത്‌. ജോലി ശരിയാക്കിക്കൊടുക്കാമെന്ന്‌ പറഞ്ഞാണത്രേ ഇര്‍ഷാദിനെ ഇയാള്‍ വീട്ടില്‍ കൊണ്ടുവന്നത്‌. ഈ സമയം ഭാര്യയും നാലുമക്കളും വീട്ടിലുണ്ടായിരുന്നു.

വ്യാഴാഴ്‌ച രാവിലെ ഹര്‍ഷാദ്‌ മക്കളെ ഭാര്യവീട്ടിലേയ്‌ക്ക്‌ പറഞ്ഞുവിട്ടു. തുടര്‍ന്ന്‌ ഭാര്യയെ മുറിയിലിട്ട്‌ മര്‍ദ്ദിച്ച്‌ അവശയാക്കിയശേഷം ഇര്‍ഷാദിനെക്കൊണ്ട്‌ ലൈംഗകമായി പീഡിപ്പിച്ചു. ഈ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്‌തു. ഇതിന്‌ ശേഷം ക്യാമറയില്‍ പകര്‍ത്തിയ രംഗങ്ങള്‍ കാണിച്ച്‌ വിവാഹമോചനം നേടാന്‍ തെളിവ്‌ ലഭിച്ചെന്ന്‌ പറഞ്ഞ്‌ ഭാര്യയെ ഭീഷണിപ്പെടുത്തി.

അവശയായ യുവതി അയല്‍വീട്ടിലെത്തി വിവരമറിയിക്കുകയും ബന്ധുക്കളെത്തി കോഴിക്കോട്‌ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു- സംഭവത്തെക്കുറിച്ച്‌്‌ പൊലീസ്‌ പറയുന്നതിങ്ങനെയാണ്‌.

റയില്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് ഹര്‍ഷാദ്‌. ഇതിന്‌ മുമ്പും ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ച്‌ അവശയാക്കുകയും അവര്‍ ചികിത്സതേടുകയും ചെയ്‌തിരുന്നു.

ഭീഷണിപ്പെടുത്തിയുള്ള ലൈംഗിക പീഡനം, ബലാല്‍സംഗം, സ്‌ത്രീപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്‌ രണ്ടുപേരെയും അറസ്റ്റുചെയ്‌തിരിക്കുന്നതെന്ന്‌ മാറാട്‌ പൊലീസ്‌ അറിയിച്ചു.

ഇതിന്‌ മുമ്പ്‌ മറ്റു പല സ്‌ത്രീകളെയും ഹര്‍ഷാദ്‌ വീട്ടില്‍ കൂട്ടിക്കൊണ്ടുവരുകയും തന്റെ മുന്നില്‍വച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌തിട്ടുണ്ടെന്നും സ്ഥിരം മദ്യപിക്കാറുണ്ടെന്നും ഭാര്യ നല്‍കിയ പരാതിയില്‍പറയുന്നു. ഇവരുടേത്‌ പ്രണയവിവാഹമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+