ഗുജ്ജര്‍ പ്രശ്‌നം: ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങി
ജയ്‌പൂര്‍: ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ ഗുജ്ജര്‍ പ്രക്ഷോഭം പരിഹരിയ്‌ക്കാന്‍ വഴി തെളിയുന്നു.
ഗുജ്ജറുകളും സര്‍ക്കാരുമായി നടക്കുന്ന ആദ്യ ചര്‍ച്ച ഗുജ്ജറുകളുടെ നിര്‍ദേശ പ്രകാരം ബയാനയിലും പിന്നീടുള്ള ചര്‍ച്ചകള്‍ ജയ്‌പൂരിലും നടന്നേക്കും.
പട്ടിക വര്‍ഗ്ഗത്തിലുള്‍പ്പെടുത്തണമെന്നാവശ്യവുമായി ഗുജ്ജറുകള്‍, അനുരഞ്‌ജന ചര്‍ച്ച തങ്ങള്‍ക്ക് മേധാവിത്വമുള്ള ബയാനയില്‍ വെച്ച് നടത്തണമെന്നാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. രാജസ്ഥാന്‍ സര്‍ക്കാര്‍ ആദ്യമിത് എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിയ്‌ക്കുകയായിരുന്നു.
ബയാനയിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കിയുള്ള ചര്‍ച്ചകള്‍ ജയ്‌പൂരില്‍ നടത്തുന്നതിനും ഗുജ്ജറുകള്‍ സമ്മതം മൂളിയിട്ടുണ്ട്. ചര്‍ച്ചാ വേദി തീരുമാനിയ്‌ക്കുന്നത് സംബന്ധിച്ച് ഇരു കൂട്ടരും വീട്ടു വീഴ്‌ച ചെയ്‌തത് പ്രശ്‌നം പരിഹാരത്തിന് വഴി തെളിച്ചേക്കുമെന്നാണ് പ്രതീക്ഷ.
മെയ് 23ന് ആരംഭിച്ച ഗുജ്ജര്‍ പ്രക്ഷോഭത്തില്‍ പോലീസ് വെടിവെയ്‌പിലും സംഘര്‍ഷത്തിലും 43 പേര്‍ മരിച്ചിരുന്നു.
ഗുജ്ജറുകളെ പട്ടിക വര്‍ഗ്ഗത്തിലുള്‍പ്പെടുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാര്‍ പറഞ്ഞെങ്കിലും സംസ്ഥാനത്തിനും ഇത് നടപ്പാക്കാന്‍ കഴിയുമെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ പ്രശ്‌നം വീണ്ടും സംസ്ഥാന സര്‍ക്കാരിനു മുന്നിലേക്കെത്തിയത്.
ഇതിനിടെ പ്രക്ഷോഭം രാജസ്ഥാന്റെ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്. പലയിടത്തും റോഡ്, റെയില്‍ ഗതാഗതം ദിവസങ്ങളായി പ്രക്ഷോഭകാരികള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications