തോപ്പുംപടി പെണ്‍വാണിഭം: അഞ്ചു പേര്‍ നിരീക്ഷണത്തില്‍
കൊച്ചി: തോപ്പുംപടി പെണ്‍വാണിഭ കേസിലെ പ്രതിപ്പട്ടികയിലുള്ള അഞ്ച് പേര്‍ കൂടി പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായി.
സിനിമാ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ചെറുകിട വ്യവസായികളുമാണിവരെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ സൂചന. ഇവര്‍ ഉടന്‍ പിടിയിലായേക്കും.
രാഷ്ട്രീയ-ഉന്നതരംഗത്തുള്ളവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരിലുള്‍പ്പെടുന്നുണ്ടെന്ന് സൂചനകളുണ്ടെങ്കിലും ഇവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം വൈദികനും സിനിമാ സംവിധായകനുമടക്കം നാലു പേര്‍ പിടിയിലായതോടെയാണ് കേസ് അന്വേഷണത്തിന് പുതിയ വഴിത്തിരിവുണ്ടായത്.
കേസന്വേഷണത്തിന്റെ ആദ്യനാളുകളില്‍ ആരോപണ വിധേയരായവര്‍ തന്നെയാണ് വൈകിയാണെങ്കിലും കഴിഞ്ഞ ദിവസം പിടിയിലായത്. ഇക്കൂട്ടത്തിലുള്ള ചിലരാണ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി എ.വി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച അന്വേഷണ സംഘത്തിന് കേസില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നാലു പ്രതികള്‍ പിടിയിലായത്.
കണ്ടാല്‍ അറിയാവുന്ന 50 പേരടക്കം ഒട്ടേറെ പേര്‍ക്ക് പണത്തിനു വേണ്ടി തന്നെ കാഴ്ചവയ്ക്കുകയും നീലച്ചിത്രം നിര്‍മ്മിക്കുകയും ചെയ്തതായി പെണ്‍കുട്ടി അന്വേഷണ സംഘത്തോട് പറഞ്ഞു.
2002 ജൂലായ് 31ന് തോപ്പുംപടി വസന്തവിഹാര്‍ ലോഡ്ജില്‍ നിന്ന് പെണ്‍കുട്ടി ഉള്‍പ്പെടെ ആറുപേരടങ്ങുന്ന വാണിഭ സംഘം പിടിയിലായതോടെയാണ് കേസിന് തുടക്കമാകുന്നത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കേസില്‍ 64 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ 50 പ്രതികളുടെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം പെണ്‍കുട്ടി കൈമാറിയത്.
കേസില്‍ കോഴിക്കോട് ബംഗ്ലാദേശ് കോളനിയിലെ ആരിഫ(ജെസി) ഒന്നാം പ്രതിയായേയ്ക്കുമെന്ന് സൂചനയുണ്ട്. വീട്ടുജോലിക്കു നിന്നിരുന്ന പ്രായപൂര്‍ത്തീയാകാത്ത പെണ്‍കുട്ടിയെ ഓട്ടോഡ്രൈവറുടെ ഒത്താശയോടെ കെണിയിലാക്കി പണത്തിന് വേണ്ടി പലര്‍ക്കും കാഴ്ചവച്ചുവെന്നാണ് ഇവരുടെ പേരിലുള്ള കുറ്റം. കുട്ടിയുടെ കയ്യിലുള്ള സ്വര്‍ണ്ണാഭരണങ്ങല്‍ ഇവര്‍ കൈക്കലാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications