കരാര്‍ നല്ലതെന്ന് മുലായം
ദില്ലി: ഇന്ത്യ-അമേരിക്ക ആണവക്കരാറിന് സമാജ് വാദി പാര്‍ട്ടിയുടെ പരസ്യ പിന്തുണ.
കരാറിനെക്കുറിച്ച് വിദഗ്‌ദ്ധ പഠനവും ദേശീയ ചര്‍ച്ചയും വേണമെന്ന നിലപാട് സ്വീകരിയ്‌ക്കുക വഴി മൂന്നാം മുന്നണിയിലെ പിളര്‍പ്പ് സാങ്കേതിക തലത്തില്‍ ഒഴിവാക്കിയാണ് പാര്‍ട്ടി നേതാവ് മുലായം സിങ് മറുകണ്ടം ചാടിയത്.
സമാജ് വാദി പാര്‍ട്ടി നേതൃത്വത്തിന്റെ വിദഗ്‌ദ്ധമായ നീക്കത്തിനാണ് വ്യഴാഴ്‌ച നടന്ന യുഎന്‍പിഎ യോഗം സാക്ഷ്യം വഹിച്ചത്. കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമ്മേളിച്ച യുഎന്‍പിഎ യോഗം വഴിപിരിയലിന്റെ വേദിയാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതൊഴിവാക്കാന്‍ എസ്‌പിയ്‌ക്കു കഴിഞ്ഞു.
കരാറിനെക്കുറിച്ച് നിക്ഷ്‌പക്ഷ വിദഗ്‌ദ്ധരുടെ അഭിപ്രായം തേടുമെന്ന് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ച യുഎന്‍പിഎ നേതാക്കള്‍ കൈകോര്‍ത്തു നിന്ന് ഐക്യ സന്ദേശം നല്‌കിയാണ് പിരിഞ്ഞത്.
യോഗം പിരിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മുന്‍രാഷ്ട്രപതിയും ശാസ്‌ത്രജ്ഞനുമായ അബ്ദുള്‍ കലാമിനെ സന്ദര്‍ശിച്ച മുലായം സിങും പാര്‍ട്ടി സെക്രട്ടറി അമര്‍ സിങും കരാര്‍ ഇന്ത്യയുടെ താത്‌പര്യത്തിന് ഇണങ്ങുന്നതാണെന്നും അതിനനുസരിച്ച നിലപാട് സ്വീകരിയ്‌ക്കാന്‍ കലാം ഉപദേശിച്ചുവെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കലാമിന്റെ അഭിപ്രായം യുഎന്‍പിഎ യോഗത്തില്‍ വെയ്‌ക്കുമെന്നും മുലായം പറഞ്ഞു. കരാറിനോടുള്ള തന്റെ നിലപാട് മുന്‍പെ വ്യക്തമാക്കിയ കലാമിനോട് അഭിപ്രായം ചോദിച്ചത് മുലായത്തിന്റെ മറ്റൊരു മികച്ച തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുമായുള്ള കരാര്‍ മൂലം യുപിയിലെ മുസ്ലീം വോട്ട് ബാങ്ക് തങ്ങളില്‍ നിന്നകന്നു പോകുമോയെന്ന ആശങ്ക മുലായത്തിനുണ്ട്.
പ്രമുഖ ശാസ്‌ത്രജ്ഞനും മുസ്ലീം സമുദായക്കാരനുമായ ഒരാളോട് ചര്‍ച്ച ചെയ്‌ത ശേഷമാണ് കരാറിനോടുള്ള എതിര്‍പ്പ് തങ്ങള്‍ മാറ്റിയതെന്ന് വിശദീകരിയ്‌ക്കാന്‍ കലാം സന്ദര്‍ശനത്തിനു പിന്നാലെ നടത്തിയ പിന്തുണ പ്രഖ്യാപനം സമാജ് വാദി പാര്‍ട്ടിയെ സഹായിച്ചേക്കും.
എസ്‌പിയുടെ പിന്തുണ ലഭിച്ചതോടെ കരാറുമായി മുന്നോട്ടു പോകാനുള്ള യുപിഎ സര്‍ക്കാരിനു മുന്നിലെ രാഷ്ട്രീയ തടസ്സങ്ങള്‍ നീങ്ങിയിരിയ്‌ക്കുകയാണ്. അതിനിടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനം വെള്ളിയാഴ്‌ച നടക്കുന്ന ഇടതുപാര്‍ട്ടികളുടെ യോഗത്തില്‍ ഉണ്ടായേക്കും.
എന്നാല്‍ പിന്തുണ പിന്‍വലിയ്‌ക്കുന്ന പ്രഖ്യാപനത്തിനു പകരം കരാറിനോടുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാനായിരിക്കും ഇടത് പാര്‍ട്ടികള്‍ ആവശ്യപ്പെടുക.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications