സൈന്യത്തില്‍ വീണ്ടും ലൈംഗിക പീഡനം
ദില്ലി: ഒരിടവേളയ്‌ക്കു ശേഷം കരസേനയില്‍ വീണ്ടും ലൈംഗിക പീഡനാരോപണം. ഇത്തവണ ആര്‍മി സര്‍വീസസ് കോറിലെ ക്യാപ്‌റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് കമാന്റിംഗ് ഓഫീസര്‍ക്കും സെക്കന്റ് ഇന്‍ കമാന്റിനും എതിരെ ആരോപണമുയര്‍ത്തിയിരിക്കുന്നത്.
താത്‌കാലിക ഡ്യൂട്ടിയുടെ പേരില്‍ സ്ഥലം മാറ്റിയ തന്നെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിയ്‌ക്കുകയാണെന്നാണ് വനിതാ സൈനികയുടെ പരാതി. തന്നോടൊപ്പം താമസിച്ചിരുന്ന അമ്മയെയും സഹോദരനെയും കാര്‍ക്കാ താവളത്തില്‍ നിന്നും പുറത്താക്കിയതായും ഇവര്‍ ആരോപിയ്‌ക്കുന്നു.
എന്നാല്‍ സേനാ വൃത്തങ്ങള്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ഉദ്യോഗസ്ഥയെ കാര്‍ക്കാ താവളത്തില്‍ നിന്നും സ്ഥലം മാറ്റുകയായിരുന്നുവെന്നും ഇവിടെ നിന്നും പോകാന്‍ താത്‌പര്യമില്ലാത്തതിനാല്‍ ഇവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്‌ക്കുകയാണെന്നുമാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്.
മുമ്പും വിവിധ സേനാ വിഭാഗങ്ങളില്‍ നിന്ന് ലൈംഗിക പീഡനാരോപണങ്ങളുമായി വനിതാ സൈനികരും ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ലേയിലെ മൂന്നാം കലാള്‍പ്പടയുടെ കമാന്റിംഗ് ഓഫീസര്‍ മേജര്‍ എ.കെ ലാലിനെതിരെ ക്യാപ്‌റ്റന്‍ റാമത്ത് പരാതി നല്‌കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മേജര്‍ ജനറല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പുറത്താക്കാനുള്ള നടപടികള്‍ ആരംഭിയ്‌ക്കുകയും ചെയ്‌തിരുന്നു.
ഇത് കൂടാതെ സുസ്‌മിത ചക്രവര്‍ത്തി എന്ന സൈനികയുടെ ആത്മഹത്യയും വായുസേനയിലെ ഫ്‌്‌ളയിംഗ് ഓഫീസര്‍ അഞ്‌ജലി ഗുപ്‌തയുടെ പരാതിയും സേനകളെ ചുറ്റിപ്പറ്റി വന്‍ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.












Click it and Unblock the Notifications