Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ്‌ മര്‍ദ്ദനം : പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം: ബുധനാഴ്‌ച സെക്രട്ടേറിയറ്റിന്‌ മുമ്പില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പോലീസ്‌ മര്‍ദ്ദിച്ചുവെന്നാരോപിച്ച്‌ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്ത പ്രമേയത്തിന്‌ അനുമതി നിഷേധിച്ചു.

പ്രമേയവതരണത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങപ്പോയി. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണ്‌ അടിയന്തര പ്രമേയം നല്‌കിയിരുന്നത്‌.

എന്നാല്‍ പോലീസ്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ സമരപ്പന്തലില്‍ കയറിയിട്ടില്ലെന്നും പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നാണ്‌ ആക്രമ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ വിശദീകരിച്ചു. തുടര്‍ന്ന്‌ സ്‌പീക്കര്‍ പ്രമേയത്തിന്‌ അനുമതി നിഷേധിയ്‌ക്കുകയായിരുന്നു.

ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ നിരാഹാര സമരമനുഷ്‌ഠിച്ചിരുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ടി. സിദ്ദിഖിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയ പ്രവര്‍ത്തകരാണ് അക്രമാസക്തരായത്‌.

ഇതുവഴി കടന്നു പോയ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്‌ നേരെയും ബസുകള്‍ക്ക്‌ നേരെയും ഇവര്‍ കല്ലേറ്‌ നടത്തിയതിനെ തുടര്‍ന്ന്‌ പോലീസ്‌ ജലപീരങ്കി ഉപയോഗിച്ചിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+