കൂറ് മാറാന്‍ പണം: സഭയില്‍ ബഹളം
ദില്ലി: വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‌ക്കെ സഭയില്‍ നാടകീയ രംഗങ്ങള്‍.
വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‌ക്കുന്നതിന് ലഭിച്ച നോട്ട് കെട്ടുകളുമായി ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. വൈകിട്ട് നാല് മണിയോടെയുണ്ടായ സംഭവത്തെ തുടര്‍ന്ന് സഭ നിര്‍ത്തി വെച്ചു.
വിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച പുരോഗമിയ്‌ക്കവെ മധ്യപ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള മൂന്ന് ബിജെപി എംപിമാരാണ് ബാഗില്‍ നിന്നും നോട്ട് കെട്ടുകള്‍ ഉയര്‍ത്തിക്കാണിച്ച് സഭയെ ഞെട്ടിച്ചത്.
അശോക് അഗര്‍വാള്‍, മഹാവീര്‍ ബംഗാറ, ഫഗാള്‍ സിങ് എന്നീ എംപിമാരാണ് സഭയില്‍ പണവുമായെത്തിയത്. സമാജ് വാദി പാര്‍ട്ടിയാണ് പണം തന്നതെന്നാരോപിച്ചു കൊണ്ട് അശോക് അഗര്‍വാളാണ് ബാഗില്‍ നിന്നും നോട്ട് കെട്ടെടുത്ത് മേശപ്പുറത്ത് വെച്ചത്.
കനത്ത സുരക്ഷാസംവിധാനങ്ങളുള്ള സഭയില്‍ ആയിരത്തിന്റെ നോട്ട് കെട്ടുകളുമായി അംഗങ്ങളെത്തിയ സംഭവത്തില്‍ ദുരൂഹമായി തുടരുകയാണ്.
ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്‌പീക്കര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരിയ്‌ക്കുകയാണ്.
പ്രതിപക്ഷത്തിന്റെ നാടകമാണ് സഭയില്‍ അരങ്ങേറിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനിടെ സഭയില്‍ പണം പ്രദര്‍ശിപ്പിയ്‌ക്കാന്‍ അനുവാദം നല്‌കിയത് താനാണെന്ന് അദ്വാനി വെളിപ്പെടുത്തി.
കോഴ വാഗ്‌ദാനം ചെയ്‌തതിന് സര്‍ക്കാര്‍ തെളിവ് ആവശ്യപ്പെട്ടതിനാലാണ് പണം സഭയില്‍ കൊണ്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതികരിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications