കോഴപ്പണം: ഭോപ്പാലില്‍ നിന്ന്
ദില്ലി: കൂറു മാറി വോട്ട് ചെയ്യാന്‍ ലഭിച്ച പണമെന്നാരോപിച്ച് ബിജെപി എംപിമാര്‍ ലോക്‌സഭയില്‍ ഹാജരാക്കിയ കോഴപ്പണം വന്നത് ഭോപ്പാലില്‍ നിന്ന്.
മധ്യപ്രദേശിലെ ബാങ്ക് ഓഫ് ഇന്‍ഡോറിന്റെ ഭോപ്പാല്‍ ശാഖയുടെ സ്ലിപ്പുകളാണ് ആയിരത്തിന്റെ നോട്ടു കെട്ടുകളിലുള്ളത്. ഒരു കോടി രൂപയാണ് എംപിമാര്‍ പാര്‍ലമെന്റില്‍ ഹാജരാക്കിയിരുന്നത്.
പണമിപ്പോള്‍ ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ പക്കലാണുള്ളത്. പണം എന്നാണ് പിന്‍വലിച്ചതെന്നും ആരാണിതിന് പിന്നിലെന്നും അന്വേഷിച്ചാല്‍ കോഴയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിയ്‌ക്കും.
പണം വന്നിരിയ്‌ക്കുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനത്ത് നിന്നാണെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് സ്‌പീക്കറും സഭയും തീരുമാനിയ്‌ക്കുന്ന ഏതന്വേഷണവും പാര്‍ട്ടി സ്വാഗതം ചെയ്യുമെന്നും വെളിപ്പെടുത്തി.
മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ സുഹൃത്തിന് ഇതിലുള്ള പങ്ക് അന്വേഷിയ്‌ക്കണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു. ഇതിനിടെ യുപിഎ സര്‍ക്കാര്‍ കുതിരക്കച്ചവടം നടത്തിയെന്നാരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പൗരവകാശ സംഘടനകളും നിയമവിദഗ്‌ദ്ധരും ബുദ്ധിജീവികളും സംയുക്തമായി ആവശ്യപ്പെട്ടു.
മുന്‍ കേന്ദ്ര നിയമമന്ത്രി ശാന്തിഭൂഷണ്‍, മാഗ്‌സെ അവാര്‍ഡ് ജേതാവ് അരവിന്ദ് കേജ് രിവാല്‍, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പ്രഫസര്‍ അരുണ്‍ കുമാര്‍ തുടങ്ങിയവരാണ് പ്രസ്‌താവനയില്‍ ഒപ്പുവെച്ചവര്‍. ഇത് സംബന്ധിച്ചുള്ള വീഡിയോ ടേപ്പ് സംപ്രേക്ഷണം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications