Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാമ്പി കൂട്ടക്കൊല: മകളെ പീഡിപ്പിയ്‌ക്കുന്നത്‌ ഭാര്യ കണ്ടതിനാല്‍?

പാലക്കാട്‌: പട്ടാമ്പിയില്‍ ഭാര്യയെയും നാല്‌ മക്കളെയും കൊലപ്പെടുത്താന്‍ ഭര്‍ത്താവായ റെജിയെ പ്രേരിപ്പിച്ചത്‌ മൂത്ത മകളെ പീഡിപ്പിച്ചത്‌ പുറത്തറിയാതിരിയ്‌ക്കാനാണെന്ന്‌ പോലീസ്‌ സംശയിക്കുന്നു.

മൂത്ത മകളായ അമലു (12)നെ റെജി പീഡിപ്പിയ്‌ക്കുന്നത്‌ ഭാര്യ ലിസി ഏതെങ്കിലും സാഹചര്യത്തില്‍ കണ്ടതാകാം ഇത്തരമൊരു ക്രൂരതയ്‌ക്ക്‌ റെജിയെ പ്രേരിപ്പിച്ചതെന്നാണ്‌ പോലീസിന്റെ നിഗമനം.

മരണത്തിന്‌ മുമ്പ്‌ ഒട്ടേറെ തവണ അമലു ലൈംഗികമായി പീഡിപ്പിയ്‌ക്കപ്പെട്ടിട്ടുണ്ടെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യകതമായിരുന്നു. ലിസിയെയും കുട്ടികളെയുമെല്ലാം കഴുത്ത്‌ ഞെരിച്ചാണ്‌ കൊന്നതെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌.

റെജി സംസ്ഥാനം വിട്ടതായാണ്‌ പോലീസ്‌ കരുതുന്നത്‌. കുറെക്കാലം ആന്ധ്രയില്‍ കഴിഞ്ഞതിനാല്‍ അവിടേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്‌‌.

അഞ്ചു കൊലകള്‍ നടത്തിയതിനു ശേഷം റെജി ആത്മഹത്യ നടത്തിയിരിക്കാമെന്നായിരുന്നു പോലീസിന്റെ ആദ്യം കരുതിയിരുന്നത്‌.

എന്നാല്‍ കൊലപാതകങ്ങള്‍ പല ദിവസങ്ങളിലായി നടന്നതെന്ന്‌ തെളിഞ്ഞതും ഇയാളുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണിലെ സിം കാര്‍ഡ്‌ മാറ്റിയതായി കണ്ടെത്തിയതും പ്രതി ജീവനോടെയുണ്ടെന്നതിന്റെ സൂചനയാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+