സിപിഎം നേതാവ് ഗര്‍ഭിണിയെ ചവിട്ടി; ഗര്‍ഭസ്ഥശിശു മരിച്ചു
ഹൈദരാബാദ്: കൗണ്‍സിലറുടെ മര്‍ദ്ദനമേറ്റ് സ്‌ത്രീയുടെ ഗര്‍ഭസ്ഥശിശു മരിച്ചു. ആന്ധ്രയിലെ ആദിലാബാദിലെ കൗണ്‍സിലറും സിപിഎം നേതാവുമായ അന്നപൂര്‍ണ്ണയാണ് ആറുമാസം ഗര്‍ഭിണിയായ ലളിതയെ മര്‍ദ്ദിച്ചത്.
മഴക്കെടുതിയെത്തുടര്‍ന്ന് നഷ്ടപരിഹാരം ലഭിക്കാനായി കൗണ്‍സിലറുടെ സഹായം അഭ്യര്‍ത്ഥിക്കാന്‍ വേണ്ടിയാണ് ശനിയാഴ്‌ച രാത്രി ലളിത അന്നപൂര്‍ണ്ണയുടെ വീട്ടിലെത്തിയത്. എന്നാല്‍ ലളിതയോട് സംസാരിക്കാന്‍ പോലും നില്‍ക്കാതെ അന്നപൂര്‍ണ്ണ അവരുടെ വയറിന് ചവിട്ടുകയായിരുന്നുവത്രേ.
മര്‍ദ്ദനത്തെത്തുടര്‍ന്ന് ശക്തമായ രക്തസ്രാവമുണ്ടായ ലളിതയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഗര്‍ഭസ്ഥശിശു മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
തുടര്‍ന്ന് സംഭവം പുറത്തറിയുകയും ബിജെപി പ്രവര്‍ത്തകര്‍ കൗണ്‍സിലറുടെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് ഗതാഗതം തടയുകയും കൗണ്‍സിലറുടെ വീിന് മുന്നില്‍ ധര്‍ണ്ണ നടത്തുകയും ചെയ്‌തു. ഇതിനിടെ ലളിതയുടെ വീട്ടുകാര്‍ കൗണ്‍സിലര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഞായറാഴ്‌ച ഉച്ചതിരിഞ്ഞ് മറ്റൊരു സിപിഎം പ്രവര്‍ത്തകനായ ഗംഗണ്ണ ആശുപത്രിയിലെത്തുകയും പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലളിതയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവം കണ്ടുനിന്ന ലളിതയുടെ ബന്ധുക്കള്‍ ഗംഗണ്ണയെ മര്‍ദ്ദിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു. ഇയാള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications