അമിതാഭ്‌ ബച്ചന്‍ സുഖം പ്രാപിക്കുന്നു
മുംബൈ: വയറുവേദനയെത്തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ നില തൃപ്തികരം. ഏതാനും ദിവസങ്ങള്ക്കുള്ളില് ബച്ചന് വീട്ടിലേയ്ക്ക് മടങ്ങുമെന്ന് ആശുപത്രി വൃത്തങ്ങള് അറിയിച്ചു.
ബച്ചനെ ഞായറാഴ്ച രക്ത പരിശോധനയ്ക്കും സിടി സ്കാനിനും വിധേയനാക്കി. രണ്ടുപരിശോധനകളിലും കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എന്നാല് കുടലിന്റെ പ്രവര്ത്തനത്തില് തടസ്സമുള്ളതായി സംശയമുണ്ടെന്നും ആശുപത്രി വൃത്തങ്ങള് വ്യക്തമാക്കി.
ഞായറാഴ്ച ബച്ചന് കഴിയുന്ന ലീലാവതി ആശുപത്രി പരിസരത്ത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി ആരാധകര് പ്രാര്ത്ഥനകള് നടത്തി. ബച്ചന് വേഗത്തില് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് സമാജ് വാദി പാര്ട്ടി പ്രവര്ത്തകര് ആശുപത്രിയ്ക്ക് മുന്നില് റാലി നടത്തി.
ബച്ചന് ആശുപത്രിയിലായതിനെത്തുടര്ന്ന് 100 കോടിയോളം രൂപ ചെലവ് വരുന്ന സിനിമകളുടെ ചിത്രീകരണം അവതാളത്തിലായിട്ടുണ്ട്. ലീനാ യാദവിന്റെ തീന് പാര്ട്ടി എന്ന ചിത്രത്തിന്റെ ഷൂട്ടിങിലായിരുന്നു ബച്ചന്.
ദസറ ആഘോഷങ്ങള്ക്കായി മക്കള്ക്കും പേരക്കുട്ടികള്ക്കുമൊപ്പം കഴിയാനായി ഏതാനും ദിവസം ഷൂട്ടിങില് നിന്നും ബച്ചന് വിട്ടുനില്ക്കുകയായിരുന്നു. ഇതിനിടെയാണ് പിറന്നാള് ദിനമായ ശനിയാഴ്ച വയറുവേദനയെത്തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്. മകന് അഭിഷേക് ഞായറാഴ്ചയും ആശുപത്രിയിലെത്തി പിതാവിനെ സന്ദര്ശിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications