Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വീഡിഷ്‌ യുവതികളുടെ വിവാഹം വിവാദത്തില്‍

Sara and Sandra during marriage ceremonyആഗ്ര: സ്വവര്‍ഗാനുരാഗികളായ രണ്ട്‌ സ്വീഡന്‍ വനിതകള്‍ ഹിന്ദുമതാചാരപ്രകാരം വിവാഹം ചെയ്‌തു. വിവാഹം കഴിഞ്ഞ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സംഭവം വിവാദമാവുകയും ചെയ്‌തു.

ഞായറാഴ്‌ച ആഗ്രയിലാണ്‌ സാന്ദ്ര, സാറ എന്നീ യുവതികള്‍ വിവാഹം ചെയ്‌തത്‌. ബാബാ ധരംദാസ്‌ എന്ന പൂജാരിയാണ്‌ ഇവരുടെ വിവാഹം ഹിന്ദുമതാചാരപ്രകാരം നടത്തിക്കൊടുത്തത്‌.

ദില്ലിയില്‍ ഒരുമിച്ചുതാമസിക്കുന്ന ഇവര്‍ വിവാഹം കഴിയ്‌ക്കണമെന്ന ആഗ്രഹവുമായി പല ക്ഷേത്രങ്ങളിലും എത്തിയിരുന്നു. എന്നാല്‍ ഇത്‌ നിയമങ്ങള്‍ക്കും ഇന്ത്യയിലെ സംസ്‌കാരത്തിനും വിരുദ്ധമാണെന്ന്‌ കാണിച്ച്‌ ക്ഷേത്രം അധികാരികള്‍ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു.

ഒടുവില്‍ ആഗ്രയിലെ ഒരു ഓട്ടോ ഡ്രൈവറാണ്‌ ഇവര്‍ക്ക്‌ വിവാഹത്തിനുള്ള വഴിയൊരുക്കിക്കൊടുത്തത്‌. ശനിയാഴ്‌ച യുവതികളോടൊപ്പം ആഗ്രയിലെ ക്ഷേത്രത്തിലെത്തിയ ഇയാള്‍ വിവാഹം നടത്തിക്കൊടുക്കാന്‍ പൂജാരിയെ പ്രേരിപ്പിക്കുകയായിരുന്നുവത്രേ.

എന്നാല്‍ ഇത്‌ തെറ്റാണെന്നും ഹിന്ദുമതത്തില്‍ സ്വവര്‍ഗവിവാഹം പാടില്ലെന്നും പറഞ്ഞ്‌ താന്‍ പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ തങ്ങളുടെ രാജ്യത്ത്‌ ഇത്തരം വിവാഹങ്ങള്‍ നിയമപരമാണെന്ന്‌ വാദിച്ച്‌ യുവതികള്‍ വിവാഹം നടത്തിക്കൊടുക്കാന്‍ തന്നെ നിര്‍ബ്ബന്ധിക്കുകയായിരുന്നുവെന്നാണ്‌ ധരം ദേവ്‌ പറയുന്നത്‌.

വാര്‍ത്ത പുറത്തായതോടെ പലയിടത്തുനിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. മങ്കമേഷ്വര്‍ ക്ഷേത്രത്തിലെ മഹന്ത്‌ യോഗേഷ്‌ സംഭവത്തെ വിമര്‍ശിച്ചിട്ടുണ്ട്‌. നമ്മുടെ സംസ്‌കാരത്തിലെ അയഞ്ഞ സമീപനങ്ങള്‍ തെറ്റായകാര്യങ്ങള്‍ക്കുവേണ്ടി വിദേശികള്‍ ദുരുപയോഗപ്പെടുത്തുകയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+