Get Updates
Get notified of breaking news, exclusive insights, and must-see stories!

വളര്‍ച്ചാനിരക്ക്‌ ഏഴ്‌ ശതമാനമാകും

ദില്ലി: രാജ്യത്തെ ആഭ്യന്ത വളര്‍ച്ചാനിരക്ക്‌ ഈ സാമ്പത്തിക വര്‍ഷം ഏഴ്‌ ശതമാനമായി കുറയുമെന്ന്‌ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ വിലയിരുത്തി.

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ സമ്പദ്‌ ഘടനയേയും ബാധിച്ചതോടെ ലക്ഷ്യമിട്ട വളര്‍ച്ചാ നിരക്ക്‌ നേടാന്‍ കഴിയില്ലെന്നാണ്‌ സാമ്പത്തിക ഉപദേശക കൗണ്‍സിലെ വിദഗ്‌ദന്‍മാരുടെ നിഗമനം.

സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിന്റെ അവലോകനത്തിലാണ്‌ വളര്‍ച്ചാനിരക്ക്‌ ഏഴ്‌ ശതമാനമായി പുനര്‍ നിര്‍ണയിച്ചത്‌.

നേരത്തെ എട്ട്‌ ശതമാനം വളര്‍ച്ച ലക്ഷ്യമിട്ടിരുന്നെങ്കിലും ആദ്യപാദത്തിലെ വായ്‌പ അവലോകനത്തില്‍ നിരക്ക്‌ ഏഴര ശതമാനമായി പരിമിതപ്പെടുത്തുകയായിരുന്നു. അതാണിപ്പോള്‍ ഏഴ്‌ ശതമാനമായി ചുരുങ്ങിയിരിക്കുന്നത്‌.

സാമ്പത്തി മാന്ദ്യത്തെ തുടര്‍ന്ന്‌ വ്യവസായിക വളര്‍ച്ചാ നിരക്കിലും രണ്ടാം പാദത്തിലെ കയറ്റുമതി മേഖലയിലും വന്‍ കുറവുണ്ടായിട്ടുണ്ട്‌.

കയറ്റുമതിയില്‍ 10 ശതമാനത്തെ ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇനി മൂന്നാം പാദത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ വളര്‍ച്ചാ നിരക്ക്‌ വീണ്ടും കുറയുമോയെന്നാണ്‌ ആശങ്ക.

ബന്ധപ്പെട്ട വാര്‍ത്തകള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+