കെ.പി അപ്പന്റെ മൃതദേഹം സംസ്‌കരിച്ചു
കൊല്ലം: അന്തരിച്ച പ്രശസ്‌ത സാഹിത്യ നിരൂപകന്‍ കെ.പി അപ്പന്റെ മൃതദേഹം സംസ്‌കരിച്ചു. കൊല്ലം പോളയത്തോട് വൈദ്യുത ശ്‌മശാനത്തിലാണ് സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തിയത്.
22 വര്‍ഷം സേവനമുനുഷ്ടിച്ച കൊല്ലം എസ്‌എന്‍ കോളെജില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രിമാരായ എംഎ ബേബി, സി ദാവകരന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് എം മുകുന്ദന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.
കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്‌ച രാവിലെയാണ് മരിച്ചത്.












Click it and Unblock the Notifications