കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന് അസൂയ: പിണറായി

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ച ബജറ്റിനെ യുഡിഎഫ് വിമര്‍ശിക്കുന്നത് അസൂയ മൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ബജറ്റ് ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞു. ബജറ്റിന് ലഭിച്ച സ്വീകാര്യത യുഡിഎഫിനെ വിഷമിപ്പിക്കുകയാണ്. ആലപ്പുഴയില്‍ നവകേരള യാത്രയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ ബജറ്റിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇതില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണ് സംസ്ഥാന ബജറ്റ്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പ്രതീക്ഷിച്ച സഹായം കേന്ദ്ര സര്‍ക്കാര്‍ നല്കിയില്ല. സംസ്ഥാന സര്‍ക്കാര്‍ കഴിയുന്നത്ര സഹായം ചെയ്യുകയാണ്.

ബജറ്റിനെക്കുറിച്ചു ക്രിയാത്മകമായി പ്രതികരിക്കാന്‍ പ്രതിപക്ഷത്തിന് ആവുന്നില്ല. യുഡിഎഫ്‌ ഉയര്‍ത്തുന്നത്‌ ഉപരിതലമായ വിമര്‍ശനം മാത്രമാണ്‌.

ഏറ്റവും കൂടുതല്‍ കശുവണ്ടി തൊഴിലാളികളുള്ളത് കൊല്ലം ജില്ലയിലാണ്. കശുവണ്ടി മേഖലയ്ക്ക് ബജറ്റില്‍ നല്കിയ പരിഗണന വിമര്‍ശനം ഉന്നയിച്ച കെ.ബി ഗണേഷ് കുമാര്‍ കാണാതിരുന്നത് എന്തു കൊണ്ടെന്നത് മനസ്സിലാകുന്നില്ല. അദ്ദേഹത്തിനൊപ്പം പ്രതിഷേധിയ്ക്കാന്‍ യുഡിഎഫില്‍ നിന്നും പോലും ആളുണ്ടായില്ല.

മലബാറിനുള്ള പ്രത്യേക പാക്കേജ്‌ തയാറാക്കിയത്‌ പ്രദേശങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥ ഒഴിവാക്കാനാണ്‌. ഇത്‌ 1959 മുതല്‍ പാര്‍ട്ടിയുടെ നിലപാടാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X