അസംസ്‌കൃത എണ്ണ വില ഉയരുന്നു
ന്യൂയോര്‍ക്ക്: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നു. മര്‍ക്കന്‍ൈറല്‍ എക്‌സ്‌ചേഞ്ചില്‍ ബാരലിന് 65 ഡോളര്‍ നിലവാരത്തിലാണ് വ്യാഴാഴ്‌ച വ്യാപാരം നടന്നത്. ഒപെക് രാജ്യങ്ങള്‍ എണ്ണയുല്‍പാദനം കുറയ്‌ക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് എണ്ണവിലയുടെ മുന്നേറ്റത്തിന് തടയിടാനായില്ല.
അമേരിക്കന്‍ സമ്പദ് രംഗത്തു നിന്നുള്ള ശുഭവാര്‍ത്തകളാണ് എണ്ണവില ഉയരാന്‍ കാരണമായതായി പറയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ സാമ്പത്തിക മാന്ദ്യം അവസാനിക്കുമെന്ന വാര്‍ത്തകളും എണ്ണവിലവര്‍ധനവിന് കാരണമായി. നവംബര്‍ ആദ്യവാരത്തിന് ശേഷം എണ്ണവിപണിയിലെ എറ്റവും വലിയ ഉയര്‍ച്ചയാണ് വ്യാഴാഴ്‌ച അനുഭവപ്പെട്ടത്.
അതിനിടെ വ്യാവസായിക മേഖലയില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ ഉണര്‍വ് പ്രകടിപ്പിക്കാന്‍ തുടങ്ങിയത് എണ്ണ വിലയെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരുന്നത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ 33.20 ഡോളറിലേക്ക് കുത്തനെ ഇടിഞ്ഞിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നുള്ള പ്രതിസന്ധിയാണ് എണ്ണ വിപണിയ്‌ക്ക് തിരിച്ചടിയായത്.












Click it and Unblock the Notifications