കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണില്‍ തെറിവിളി: റിക്കവറി ഏജന്റ്‌ പിടിയില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: അഭിഭാഷകയെ അപമാനിച്ച റിക്കവറി ഏജന്റിനെ പൊലീസ്‌ പിടികൂടി. മുംബൈയിലെ അന്ധേരിയിലാണ്‌ സംഭവം നടന്നത്‌. ഒരു വര്‍ഷത്തിലേറെയായി ഒരു സ്വകാര്യ ധനകാര്യ കമ്പനിയില്‍ റിക്കവറി ഏജന്റായി ജോലിചെയ്യുന്ന സഞ്‌ജയ്‌ ശര്‍മ്മ(22) എന്നയാളാണ്‌ അന്ധേരി പൊലീസിന്റെ പിടിയിലായത്‌.

ഇയാള്‍ ബീഹാര്‍ സ്വദേശിയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാള്‍ ജോലി ചെയ്യുന്ന കമ്പനി അഭിഭാഷകയ്‌ക്ക്‌്‌ മൂന്ന്‌ വര്‍ഷം മുമ്പ്‌ ഒരു ക്രഡിറ്റ്‌ കാര്‍ഡ്‌ നല്‍കിയിരുന്നു. 2008 നവംബര്‍ മുതല്‍ ഇവര്‍ ഇതിലേയ്‌ക്കുള്ള തുക അടയ്‌ക്കുന്നുണ്ടായിരുന്നില്ലെന്ന്‌ കമ്പനി അധികൃതര്‍ പറയുന്നു.

എന്നാല്‍ താന്‍ മുഴുവന്‍ പണവും തിരിച്ചടച്ചതാണെന്നും അതിനുള്ള രേഖകള്‍ തന്റെ കയ്യിലുണ്ടെന്നുമായിരുന്നു അഭിഭാഷകയുടെ വാദം. 52,000 രൂപ ഇവര്‍ തിരിച്ചടയ്‌ക്കാനുണ്ടെന്നാണ്‌ കമ്പനിയുടെ പക്ഷം. എന്നാല്‍ താന്‍ 39,000 രൂപമാത്രമേ നല്‍കാനുണ്ടായിരുന്നുള്ളുവെന്നും അത്‌ കൊടുത്തുകഴിഞ്ഞുവെന്നുമാണ്‌ അഭിഭാഷക പറയുന്നത്‌.

ഈ പ്രശ്‌നത്തിനിടെ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ട്‌ ബാക്കി തുക വാങ്ങിച്ചെടുക്കുന്നതിനായി കമ്പനി ശര്‍മ്മയെ ചുമതലപ്പെടുത്തി. ഇതിനെത്തുടര്‍ന്ന്‌ അഭിഭാഷക കണ്‍സ്യൂമര്‍ റിഡ്രസ്സല്‍ ഫോറത്തില്‍ കമ്പനിക്കെതിരെ പരാതി നല്‍കി. പിന്നീട്‌ ജുലൈ 11ന്‌ അവര്‍ ഒഷിവാര പൊലീസില്‍ കമ്പനിക്കെതിരെ പരാതി നല്‍കി.

ജൂലൈ 13ന്‌ ശര്‍മ്മ വീണ്ടും ഇവരെ വിളിച്ചു. സമീര്‍ ഖാന്‍ എന്നാണ്‌ ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്‌. പിന്നീട്‌ പണം തിരിച്ചടയ്‌ക്കുന്നതുസംബന്ധിച്ച കാര്യത്തിനാണ്‌ താന്‍ വിളിക്കുന്നതെന്നും വ്യക്തമാക്കി. പണം അടക്കില്ലെന്ന്‌ യുവതി തീര്‍ത്തു പറഞ്ഞപ്പോള്‍ ഇയാള്‍ മോശമായി സംസാരിക്കാന്‍ തുടങ്ങി.

മാത്രമല്ല കമ്പനിക്കെതിരെ പരാതി നല്‍കിയതിന്‌ നല്ല ശിക്ഷ ലഭിക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന്‌ അഭിഭാഷക ഇക്കാര്യം കാണിച്ച്‌ വീണ്ടും പൊലീസില്‍ പരാതി നല്‍കി. പിന്നീട്‌ ഈ കേസ്‌ അന്ധേരി പൊലീസിന്‌ കൈമാറ്റം ചെയ്യപ്പെട്ടു.

ഫോണ്‍ കോളിനെക്കുറിച്ച്‌ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട്‌ അന്വേഷണം നടത്തിയപ്പോഴാണ്‌ ശര്‍മ്മ പേരുമാറ്റിപ്പറഞ്ഞകാര്യവും മറ്റും വെളിപ്പെട്ടത്‌. തുടര്‍ന്ന്‌ ജൂലൈ15ന്‌ ശര്‍മ്മയെ പൊലീസ്‌ അറസ്റ്റുചെയ്‌തു.

ഫോണ്‍ സംസാരത്തിനിടെ അശ്ലീല ഭാഷ ഉപയോഗിച്ചിരുന്നുവെന്ന്‌ ഇയാള്‍ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. ജൂലൈ 29വരെ ഇയാളെ പൊലീസ്‌ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തിരിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X