കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങറ: നീതി ലഭിക്കാത്തത്‌ അപമാനകരം

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട: ചെങ്ങറയില്‍ ഭൂസമരം നടത്തുന്നവര്‍ക്ക്‌ ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നത്‌ കേരളത്തിന്‌ അപമാനകരമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി.

സമരക്കാരുമായി ചര്‍ച്ചയ്‌ക്ക്‌ തയാറാകാത്ത സര്‍ക്കാര്‍ രഹസ്യ അജന്‍ഡ നടപ്പാക്കുകയാണെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ചെങ്ങറ ഭൂസമരം മൂന്നാം വര്‍ഷത്തിലേയ്‌ക്ക്‌ കടക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെടുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ചെങ്ങറ സമരം കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സൃഷ്‌ടിയാണെന്ന്‌ സാധുജന വിമോചന സംയുക്‌ത വേദി നേതാവ്‌ ളാഹ ഗോപാലന്‍ പറഞ്ഞു. സിപിഎം കേരളത്തില്‍ ആര്യാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്‌. കേരളത്തില്‍ ഇനി സിപിഎം വേണമോയെന്ന്‌ മണ്ണിന്റെ മക്കള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഭൂസമരക്കാര്‍ ഭൂമി കൈയ്യേറിയതോടെ തൊഴില്‍ നഷ്ടപ്പെട്ട എസ്റ്റേറ്റ്‌ തൊഴിലാളികള്‍ സംയുക്‌ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ സമരഭൂമിയിലേക്കു മാര്‍ച്ച്‌ നടത്തി. പോലീസ്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ സമരക്കാര്‍ കുത്തയിരുന്ന്‌ ധര്‍ണ നടത്തി. എസ്‌സ്റ്റേറ്റ്‌ ഭൂമി കൈയ്യേറിയവരെ ഒഴിപ്പിക്കുക, തൊഴില്‍ നഷ്‌ടപ്പെട്ട 159 പേര്‍ക്ക്‌ തൊഴില്‍ നല്‍കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X