Get Updates
Get notified of breaking news, exclusive insights, and must-see stories!

പന്നിപ്പനി: ഡോക്ടര്‍ മരിച്ചു; മരണം ആറായി

ദില്ലി: പന്നിപ്പനി ബാധിച്ച്‌ തിങ്കളാഴ്ച രാവിലെ പുനെയില്‍ ഒരു ആയുര്‍വേദ ഡോക്ടറും ചെന്നൈയില്‍ നാലു വയസ്സുകാരനായ ഒരു കുട്ടിയും മരിച്ചു. ഇതോടെ ഇന്ത്യയില്‍ എച്ച്‌ 1 എന്‍ 1 പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി. സസൂണ്‍ ആശുപത്രിയിലെ ആയൂര്‍വേദ ഡോക്ടറായ ബാബാസാഹിബ്‌ മാനെ (36) ആണ്‌ മരിച്ചത്‌. എച്ച്‌1എന്‍1 വൈറസ്‌ ബാധയെ തുടര്‍ന്ന്‌ ഗുരുതരാവസ്ഥയില്‍ ശനിയാഴ്‌ചയാണ്‌ മാനെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

ഇന്ത്യയില്‍ പന്നിപ്പനി ഏറ്റവുമധികം പടര്‍ന്നുപിടിച്ച പുനെയില്‍ ഞായറാഴ്‌ച പുതുതായി 42 പേരില്‍ രോഗബാധ കണ്ടെത്തിയിരുന്നു. ഇതില്‍ രണ്ടുപേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്‌ട്രയില്‍ മൂന്നും ഗുജറാത്തില്‍ ഒരാളും എച്ച്‌ 1 എന്‍ 1 രോഗബാധയെ തുടര്‍ന്ന്‌ മരിച്ചിരുന്നു. പൂണെയില്‍ അധ്യാപകനായ സഞ്‌ജയ്‌ തുകാറാം കോക്‌റെ, ഗുജറാത്തില്‍ വിദേശ ഇന്ത്യാക്കാരനായ പ്രവീണ്‍ പട്ടേല്‍ എന്നിവരാണ്‌്‌ ഞായറാഴ്‌ച മരിച്ചത്‌. 53 കാരിയായ ഫഹമിത പന്‍വാല, 14 വയസുകാരി റീദാ ഷെയ്‌ഖ്‌ എന്നിവരും മരിച്ചിരുന്‌ു.

അടിയന്തര സാഹചര്യം കണക്കിലെടുത്ത്‌ രോഗം പടരുന്നതും പ്രതിരോധ നടപടികളും പ്രധാനമന്ത്രിയുടെ ഓഫീസ്‌ നേരിട്ട്‌ നിരീക്ഷിക്കാന്‍ തീരുമാനിച്ചു. കര്‍ശന നടപടികള്‍ സ്വീകരിക്കാനും ജാഗ്രത പുലര്‍ത്താനും ആരോഗ്യമന്ത്രി ഗുലാംനബി ആസാദിന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ നിര്‍ദേശം നല്‍കി.

പന്നിപ്പനി ബാധ കടുത്ത ഭീതി പരത്തിയ മഹാരാഷ്ട്രയിലെ പുനെയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്‌ചത്തേക്ക്‌ അടച്ചിട്ടു. ഷോപ്പിങ്‌ മാളുകളും തിയേറ്ററുകളും അടയ്‌ക്കുന്നതും പരിഗണനയിലാണ്‌. മുംബൈയിലെയും നവി മുംബൈയിലെയും സ്‌കൂളുകള്‍ ഒരാഴ്‌ച അടച്ചിടും.

പന്നിപ്പനി അതിവേഗം പടരുന്നത്‌ കണക്കിലെടുത്ത്‌ സ്വകാര്യ ആസ്‌പത്രികള്‍ക്കും ഈ രോഗത്തിന്‌ ചികിത്സിക്കാന്‍ അനുമതി നല്‍കുന്നത്‌ പരിഗണിച്ചുവരികയാണെന്ന്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക്‌ ചവാന്‍ അറിയിച്ചു. രാജ്യത്തൊട്ടാകെ പന്നിപ്പനി ബാധിച്ചവരുടെ എണ്ണം എണ്ണൂറോളമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+