Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയെ ഭയക്കുന്നത് വ്യക്തിത്വമില്ലാത്തവര്‍:നിയാസ്

കൊച്ചി: കെ. മുരളീധരന്‍ കോണ്‍ഗ്രസിലേക്ക്‌ മടങ്ങിവരുന്നതില്‍ തെറ്റില്ലെന്നും ഇക്കാര്യത്തെ സ്വാഗതം ചെയ്യുകയാണ്‌ വേണ്ടതെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ ഉമ്മന്‍ചാണ്ടി പക്ഷം.

വെള്ളിയാഴ്ച വീക്ഷണം ഹാളില്‍ ചേര്‍ന്നയോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ്‌ പ്രസിഡന്റ്‌ നിയാസ്‌ ചിതറയാണ്‌ ഇക്കാര്യം ഉന്നയിച്ചത്‌.

സാധാരണ കോണ്‍ഗ്രസുകാരനായി മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച മുരളീധരനെതിരെ വാളോങ്ങിനില്‍ക്കുന്നത് ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കു ചേര്‍ന്ന നടപടിയല്ല. അദ്ദേഹത്തിന്‍റെ വരവിനെ ഭയക്കുന്നവര്‍ വ്യക്തിത്വമില്ലാത്തവരാണ്- നിയാസ് ചിതറ ചൂണ്ടിക്കാട്ടി.

ഇദ്ദേഹം സംസാരിച്ച ഉടന്‍ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വക്കേറ്റ് എം. ലിജു വാര്‍ത്താസമ്മേളനം നടത്തുകയും പിന്നീട്‌ യോഗം അവസാനിപ്പിക്കുകയും ചെയ്‌തു. നിയാസിന്റെ അഭിപ്രായത്തോട്‌ യോഗത്തില്‍ ആരും വിയോജിപ്പു പ്രകടിപ്പിച്ചില്ല.

ജനറല്‍ സെക്രട്ടറി അരുണ്‍രാജിന്‌ കേന്ദ്രനേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയതിനെക്കുറിച്ചുളള ചര്‍ച്ച രൂക്ഷമായ തര്‍ക്കത്തിനിടയാക്കി. തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരിക്കേ സി.എന്‍. ബാലകൃഷ്‌ണന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്റെ മൃതദേഹത്തെ അപമാനിച്ചത്‌ ശരിയല്ലെന്നും യോഗം വിലയിരുത്തി.

കെപിസിസി യോഗത്തിനുശേഷം മൂന്നാംഗ്രൂപ്പ്‌, പഴയ ഐ ഗ്രൂപ്പ്‌ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത്‌ യോഗം ചേര്‍ന്നത്‌ തെറ്റായെന്നു ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിനു പരാതി അയച്ചതിനാണ് തനിക്കെതിരേ നോട്ടീസ്‌ നല്‍കിയെന്ന കാര്യം അരുണ്‍രാജ്‌ യോഗത്തില്‍ അറിയിച്ചു.

പാര്‍ട്ടി വേദിയില്‍ തന്നെയാണ്‌ പരാതി നല്‍കിയെന്ന അരുണിന്റെ വാദത്തെ റിങ്കു ചെറിയാന്‍, സഞ്‌ജു ബുഖാരി, ആദം മുന്‍ഷി എന്നിവരെ കൂടാതെ യോഗത്തില്‍ പങ്കെടുത്ത 5 ജില്ലാ പ്രസിഡന്റുമാരും പിന്താങ്ങി.

ചില ആള്‍ക്കാരില്‍ നിന്നും അച്ചാരംവാങ്ങി കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയെ അധിക്ഷേപിക്കുകയാണ്‌ അരുണ്‍ രാജ്‌ ചെയ്യുന്നതെന്ന്‌ പിന്നീട്‌ സംസാരിച്ച അന്‍വര്‍ സാദത്ത്‌, റോണി കെ. ബേബി എന്നിവര്‍ പറഞ്ഞു.

ചെന്നിത്തല പക്ഷത്തിനെതിരേ ഒറ്റക്കെട്ടായി ഉമ്മന്‍ചാണ്ടി പക്ഷം യോഗത്തില്‍ ആഞ്ഞടിക്കുകയായിരുന്നു. 10 ജില്ലാ പ്രസിഡന്റുമാരടക്കം 37 ഭാരവാഹികളാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+