പന്നിപ്പനി: ദില്ലിയില്‍ ആദ്യ മരണം
ദില്ലി: തലസ്ഥാന നഗരിയില്‍ എച്ച്1എന്‍1 വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്‌തു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 35കാരിയായ സ്‌ത്രീയാണ് മരിച്ചത്. ഇവര്‍ക്ക് പന്നിപ്പനിയാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ബുധനാഴ്‌ച ഗുരുതരാവസ്ഥയിലായ ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ആഗസ്റ്റ് 15ന് സിംഗപ്പൂരില്‍ നിന്നാണ് ഇവര്‍ നാട്ടിലെത്തിയത്. ഇതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി.
ബുധനാഴ്‌ച പൂനെയില്‍ രണ്ടു പേര്‍ എച്ച്1എന്‍1 രോഗത്തിനിരയായിരുന്നു. 52 വയസ്സുള്ള വിജയ് അവ്‌ഗദേയും 24 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി റോണക് സിംഗുമാണ് പൂനെയില്‍ മരിച്ചത്. പുനെയില്‍ മാത്രം 15 പന്നിപ്പനി മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്.
രോഗബാധയ്‌ക്കെതിരെ നടപടികള്‍ എടുക്കുന്നുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പനി അതിവേഗം പടര്‍ന്നു പിടിയ്‌ക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 220 ഓളം പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിയ്‌ക്കുന്നത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2,242 ആയി ഉയര്‍ന്നിരിയ്‌ക്കുകയാണ്.












Click it and Unblock the Notifications