കലക്ടറെ മാറ്റുന്നത് യുഡിഎഫിന് വേണ്ടി: പിണറായി
ദില്ലി: കണ്ണൂര്‍ ജില്ലാ കലക്ടറെ മാറ്റാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം യുഡിഎഫിന് വേണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കമ്മീഷന്റെ നിര്‍ദ്ദേശം അതിരു കടന്നതാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി കുറ്റപ്പെടുത്തി.
സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ പിണറായി മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്‌ക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളെ വിമര്‍ശിച്ചത്.
എംപി കെ സുധാകരനും കോണ്‍ഗ്രസും പറയുന്ന കാര്യങ്ങള്‍ അതേപടി അനുസരിക്കുന്ന ഒരാളെയാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ദിനേശ് അറോറയെ കലക്ടര്‍ ആക്കുമെന്ന് കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ കണ്ണൂരില്‍ കളക്ടറായി നിയോഗിക്കാന്‍ ഉദ്ദേശിക്കുന്ന മൂന്ന് പേരില്‍ ദിനേശ് അറോറയുടെയും മറ്റും പേരുകള്‍ ചീഫ് സെക്രട്ടറി സമര്‍പ്പിക്കുന്ന പാനലില്‍ ഉണ്ടാകണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിയ്‌ക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.
ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന ഒരു സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അല്ലാതെ കോണ്‍ഗ്രസിന്റെ സമിതിയായി കമ്മീഷന്‍ മാറരുത്. മൂന്ന് സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത് കൊണ്ട് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനെ ഇല്ലാതാക്കാനാകില്ലെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications