കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ആണവ മിസൈല്‍ ധനുഷ് വിജയകരമായി വിക്ഷേപിച്ചു
ബാലസോര്‍: തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ധനുഷ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഒറ്റീസ് തീരത്ത് നാവിക സേനയുടെ കപ്പലില്‍ നിന്നാണ് പരീക്ഷിച്ചത്. ഞായറാഴ്ച രാവിലെ 11.30 നായിരുന്നു പരീക്ഷണമെന്ന് നാവികസേനാ അധികൃതര്‍ അറിയിച്ചു.
500 കിലോഗ്രാം ആണവ പോര്‍മുനകള്‍ വഹിയ്ക്കാന്‍ ശേഷിയുള്ള ധനുഷ് പൃഥ്വി മിസൈലിന്റെ പരിഷ്ക്കരിച്ച നാവിക പതിപ്പാണ്. കരയിലും കടലിലുമുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിവുള്ളതാണ് ഈ മിസൈല്‍.
ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ധനുഷിന്റെ ആദ്യ പരീക്ഷണം 2000ല്‍ സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2007 മാര്‍ച്ച് 30ന് നടന്ന രണ്ടാം പരീക്ഷണം വിജയിപ്പിയ്ക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു.