പോള്‍ വധക്കേസ്: പൊലീസിന് വീണ്ടും വിമര്‍ശനം

പോളിനെ കുത്തിയ കേസും ബൈക്ക് അപകടവും തമ്മില്‍ ബന്ധമുണ്ടെന്ന് സമര്‍ഥിക്കാന്‍ പൊലീസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ല. പോലീസ് ഡയറിയും മഹസറും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.
ബൈക്ക് അപകടത്തില്‍പെട്ടയാളില്‍ നിന്നും ആദ്യം മൊഴിയെടുക്കാത്ത പൊലീസ് പിന്നീട് വീട്ടിലെത്തി അയാളില്‍ നിന്ന് മൊഴിയെടുക്കുന്നു. ഇത് കേട്ടുകേള്‍വി പോലുമില്ലാതത് സംഭവമാണ്. സ്‌റ്റേഷന്‍ ഡയറിയില്‍ മൊഴി തിരുത്തിയതിലും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.
മനുവിന്റെ മൊഴി രേഖപ്പെടുത്താനും വൈകി. സംഭവം നടന്ന് പിറ്റേന്ന് ഉച്ചയോടെയാണ് മനുവിന്റെ മൊഴി രേഖപ്പെടുത്തിയത്. അതു പോലെ ബൈക്കപകടം സംബന്ധിച്ച കേസ് രേഖപ്പെടുത്തിയത് എട്ടു മണിക്കൂര്‍ വൈകിയാണ്. ഇക്കാര്യങ്ങളില്‍ കാലതാമസം വന്നതെന്തുകൊണ്ടാണെന്ന് പൊലീസ് വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പോള്‍ വധക്കേസ് സിബിഐയ്ക്ക് വിടണമെന്ന പോളിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം തുടരുകയാണ്.












Click it and Unblock the Notifications