കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ സെക്‌സ് ആകാമോ? കോടതി

Google Oneindia Malayalam News

മുംബൈ: തടവുകാര്‍ക്ക് ഇവരുടെ ഭാര്യമാരുമൊത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ജയിലില്‍ സൗകര്യമൊരുക്കാന്‍ സാധിക്കുമോയെന്ന് കോടതി.

ഇതിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിക്കാന്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

തടവുകാരില്‍ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലൂടെ എയ്ഡ്്‌സ് പടര്‍ന്നുപിടിക്കുന്നതില്‍ ആശങ്കരേഖപ്പെടുത്തിക്കൊണ്ടാണ് കോടതി ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

രണ്ടോ അതില്‍ക്കൂടുതലോ വര്‍ഷത്തേയ്ക്ക് തടവിലാക്കപ്പെട്ടവര്‍ക്ക് അവരുടെ ഭാര്യമാരുമൊത്ത് മാസത്തില്‍ ചിലപ്പോഴെങ്കിലും ലൈംഗിബന്ധത്തിലേര്‍പ്പെടാന്‍ സൗകര്യമൊരുക്കാന്‍ കഴിയുമോയെന്നാണ് കോടതിയുടെ ചോദ്യം.

മാസത്തില്‍ ഒന്നോ രണ്ടോ തവണ ഈ സൗകര്യം നല്‍കാമെന്നും അതിനായി തീര്‍ത്തും സ്വകാര്യമായ സ്ഥലമായിരിക്കണം നല്‍കുന്നതെന്നും ലൈംഗികതയെന്നത് എല്ലാ മനുഷ്യരുടെയും ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതി പറഞ്ഞു.

ജയിലുകളില്‍ എയ്ഡ്‌സ് ബാധ തടയുന്നതിനായി കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. എന്നിട്ടും രോഗബാധ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ആ സ്ഥിതിക്ക് ഇങ്ങനെയൊരു ബദല്‍മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിച്ചൂകൂടെയെന്നാണ് കോടതിയുടെ ചോദ്യം.

ജസ്റ്റിസ് മജുംദാറാണ് ഈ സാധ്യതകള്‍ ആരാഞ്ഞത്. ചില ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജയിലുകളില്‍ ഇത്തരം സൗകര്യങ്ങള്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X