Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഗരറ്റ് പാക്കില്‍ സചിത്രമുന്നറിയിപ്പ്

Tobacco Packet
ദില്ലി: പുകയിലയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സിഗരറ്റ് പാക്കുകളില്‍ സചിത്രമുന്നറിയിപ്പ് നിര്‍ബ്ബന്ധമാക്കുന്നു.

ജൂണ്‍ ഒന്നുമുതല്‍ വിപണിയില്‍ ലഭിക്കുന്ന സിഗരറ്റ് തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകളില്‍ വായിലെ കാന്‍സറിന്റെ ചിത്രം ഉണ്ടാകും. കേന്ദ്ര ആരോഗ്യമന്ത്രാലയം ഫെബ്രുവരി അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമാണ് കമ്പനികള്‍ സിഗരറ്റ് പാക്കറ്റില്‍ ചിത്രം അച്ചടിക്കുന്നത്.

ചിത്രത്തോടൊപ്പം സിഗരറ്റുവലി വായില്‍ കാന്‍സറുണ്ടാക്കുന്നു എന്ന മുന്നറിയിപ്പും ഉണ്ടായിരിക്കും. ഇന്ത്യയില്‍ ലഭിക്കുന്ന ചില ബ്രാന്‍ഡ് സിഗരറ്റിന്റെ പാക്കറ്റുകളില്‍ ഇപ്പോള്‍ തന്നെ സചിത്ര മുന്നറിയിപ്പ് ഉണ്ട്. പല വിദേശരാജ്യങ്ങളിലും സചിത്ര മുന്നറിയിപ്പോട് കൂടിയാണ് സിഗരറ്റ് പാക്കറ്റുകള്‍ ലഭിക്കുക.

നിലവില്‍ മുന്നറിയിപ്പ് നിര്‍ബന്ധമായും നല്‍കണം എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. എന്നാല്‍ നിലവിലെ മുന്നറിയിപ്പ് ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് കുറെക്കൂടി ഗൗരവതരമായ മുന്നറിയിപ്പു നല്‍കാന്‍ തീരുമാനമായത്.

കഴിഞ്ഞ മേയ് 31മുതലാണ് പുകയില ഉത്പന്നങ്ങളില്‍ ചിത്രത്തോടുകൂടിയ മുന്നറിയിപ്പു പതിക്കാന്‍ തുടങ്ങിയത്. ഒന്നാം യുപിഎ സര്‍ക്കാറിലെ ആരോഗ്യ മന്ത്രി അന്‍പുമണി രാദാസാണ് കൂടുതല്‍ ശക്തമായ രീതിയില്‍ പുകയലി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചത്. സിഗരറ്റ് പാക്കുകളില്‍ സചിത്രമുന്നറിയിപ്പ് വേണമെന്ന തീരുമാനത്തില്‍ അന്ന് അദ്ദേഹം ഉറച്ച് നിന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+