കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഢാലോചന നടത്തിയത് സൂഫിയ: എന്‍ഐഎ

  • By Ajith Babu
Google Oneindia Malayalam News

Sufiya Madhani
കൊച്ചി: കളമശേരി ബസ് കത്തിച്ച സംഭവത്തില്‍ മുഖ്യഗൂഢാലോചന നടത്തിയത് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയെ അറിയിച്ചു.

ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സൂഫിയ സിബിഐ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ പ്രാരംഭവാദമാണ് സിബിഐ കോടതി കേട്ടത്. ഉന്നത സ്വാധീനമുള്ള രാഷ്ട്രീയ നേതാവിന്റെ ഭാര്യയായ സൂഫിയയ്ക്ക് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും എന്‍ഐഎ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. സൂഫിയയുടെ ഹര്‍ജിയില്‍ വ്യാഴാഴ്ച കോടതിയില്‍ വാദം നടക്കും.

തടിയന്റവിട നസീറാണ് ബസ് കത്തിയ്ക്കല്‍ കേസിലെ ഒന്നാം പ്രതി. സൂഫിയ പത്താം പ്രതിയാണ്. ബസ് കത്തിക്കാന്‍ പ്രതികള്‍ക്ക് പ്രേരണ നല്‍കിയിട്ടുള്ള സൂഫിയ ഗൂഢാലോചനയിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയെ പോലീസ് അറിയിച്ചിരുന്നു. പൊലീസിന്റെ അനുമാനങ്ങള്‍ ശരിവച്ചുകൊണ്ടാണ് എന്‍ഐഎ.യുടെ അന്വേഷണവും മുന്നോട്ടു നീങ്ങുന്നത്.

എറണാകുളം വിട്ട് പോകാന്‍ കോടതിയുടെ അനുമതി വേണമെന്നാണ് ജാമ്യം നല്‍കിയ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി വ്യവസ്ഥ ചെയ്തത്. കൊല്ലത്തുള്ള തന്റെ അമ്മയെയും തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന മഅദനിയെയും കാണാന്‍ തനിക്ക് യാത്രചെയ്യണം. അതിനാലാണ് വ്യവസ്ഥയില്‍ ഇളവ് വേണ്ടതെന്ന് സൂഫിയ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഉന്നത സ്വധീനമുള്ള പ്രതിയുടെ ജാമ്യ വ്യവസ്ഥകള്‍ ഇളവ് ചെയ്യുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X