കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂഫിയയുടെ ജാമ്യവ്യവസ്ഥകളില്‍ ഇളവ്

  • By Ajith Babu
Google Oneindia Malayalam News

Sufiya Madhani
കൊച്ചി: കളമശേരി ബസ് കത്തിയ്ക്കലെ പത്താം പ്രതിയും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യയുമായ സൂഫിയ മദനിയ്ക്ക് കൊച്ചി സിബിഐ കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചു.

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയായ സൂഫിയയ്ക്ക് ജാമ്യം അനുവദിക്കുന്നത് തെളിവു നശിപ്പിക്കാന്‍ ഇടയാക്കുമെന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ വാദം നിരാകരിച്ചു കൊണ്ടാണ് വിധി. സൂഫിയയുടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നത് എന്‍ഐഎ ശക്തിയായി എതിര്‍ത്തിരുന്നു.

എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് വെള്ളിയാഴ്ച മുതല്‍ പത്തുദിവസത്തേയ്ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. ചികിത്സയിലുള്ള ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മദനിയേയും രോഗിയായ മാതാവിനേയും കാണാനാണ് സൂഫിയ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കര്‍ശന വ്യവസ്ഥകളോടെയാണ് ഇളവ് അനുവദിച്ചിരിയ്ക്കുന്നത്. ഈ കാലയളവില്‍ സൂഫിയ പോകുന്ന സ്ഥലങ്ങളെക്കുറിച്ച് എന്‍ഐഎ ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കണം. കേസ് അന്വേഷണത്തില്‍ ഒരു തരത്തിലും ഇടപെടരുത്. കേസിലെ സാക്ഷികളെ കാണാനോ, സ്വാധീനിക്കാനോ സൂഫിയ ശ്രമിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ബസ് കത്തിക്കല്‍ സംഭവത്തില്‍ മുഖ്യ ഗൂഡാലോചന നടത്തിയ സൂഫിയയാണെന്നും ബസ് കത്തിച്ച ശേഷം പ്രതികള്‍ സൂഫിയയെ ഫോണില്‍ വിളിച്ചതിന് തെളിവുണ്ടെന്നും എന്‍ഐഎ വാദിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X