ബസ് പുഴയിലേയ്ക്ക് മറിഞ്ഞ് 11 മരണം

അറുപുഴ കവലയ്ക്ക് സമീപം മീനച്ചിലാറ്റിലേയ്ക്കാണ് ബസ് മറിഞ്ഞത്. വിദ്യാര്‍ത്ഥികളുള്‍പ്പെടെ 45 ലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഉച്ചയ്ക്ക് 2.20 ഓടെയായിരുന്നു അപകടം.
അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ 17 പേരെ പേരെ കോട്ടയം മെഡിയ്ക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ആലപ്പുഴ തലവടി സ്വദേശി ബാബു ദാമോദരന്‍(44), ബസ് കണ് ടക്ടര്‍ കുമരകം കുരിശും മൂട്ടില്‍ കൊച്ചുമോന്‍(40), മൂലേടം സ്വദേശി ദിവ്യ, ഉല്ലല സ്വദേശി സിബി, കുമരകം സ്വദേശിനി ബീന എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതിനിടെ കുമ്മനം സ്വദേശി സതീഷ് എന്നായാള്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. ചേര്‍ത്തലയില്‍ നിന്ന് കോട്ടയത്തേയ്ക്ക് വരികയായിരുന്ന പിടിഎസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
മറ്റൊരു വാഹനത്തിന് കടന്നുപോകാന്‍ മാറിക്കൊടുക്കുന്നതിനിടെ ബസ് വൈദ്യുത പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു. ബസ് വൈദ്യുതിക്കമ്പിയില്‍ തട്ടിയതിനാല്‍ യാത്രക്കാര്‍ക്ക് ഷോക്കേറ്റിരുന്നതായും പറയപ്പെടുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസുയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനായി നേവിയുടെ ഹെലികോപ്ടറില്‍ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി.
അപകടശേഷം മണിക്കൂറുകള്‍ കഴിഞ്ഞിട്ടം ബസ് വെള്ളത്തില്‍ നിന്ന് ഉയര്‍ത്താന്‍ സാധിയ്ക്കാത്തത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിയ്ക്കുമെന്ന് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് അപകടമുണ്ടായ ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും മുങ്ങിയ ബസിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുക്കാനായില്ല.
05: 05 PM
കോട്ടയത്ത് ബസ് പുഴയിലേക്ക് മറിഞ്ഞു
കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു. ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന പിടിഎസ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പോസ്റ്റിലിടിച്ചതിന് ശേഷമാണ് ബസ് മറിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ബസ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 17 രക്ഷപ്പെടുത്തി.
പുഴയില്‍ ഏറ്റവും ആഴമുള്ള ഭാഗത്താണ് ബസ് മറിഞ്ഞിരിയ്ക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുകയാണ്.
03:40 PM












Click it and Unblock the Notifications