ഫോണില്‍ അസഭ്യം: ഡിഫി നേതാവിനെതിരെ വീട്ടമ്മ

ഇയാള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പെണ്‍മക്കളും താനും ആത്മഹത്യചെയ്യുമെന്ന് വിധവയായ വീട്ടമ്മ പരാതിയില്‍ പറയുന്നു. നേരത്തേ പൊലീസില്‍ പരാതി നല്‍കിയെങ്കിലും എസ്പിയുള്‍പ്പെടെയുള്ളവര്‍ അത് അവഗണിയ്ക്കുകയായിരുന്നുവത്രേ.
അവസാന അഭയമെന്ന നിലയ്ക്കാണ് ഇവര്‍ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് നാലു വര്‍ഷം മുമ്പാണ് മരിച്ചത്.
രണ്ടു പെണ്‍മക്കള്‍ക്കൊപ്പം താമസിക്കുന്ന വീട്ടമ്മയുടെ ലാന്‍ഡ്‌ഫോണിലേക്കു വിളിച്ചാണത്രേ യുവാവ് അസഭ്യംപറയുന്നത്. ബി.എസ്.എന്‍.എല്ലില്‍ നിന്നും ലഭിച്ച കോള്‍ ലിസ്റ്റില്‍ നിന്നും കോളുകള്‍ വരുന്ന നമ്പറുകള്‍ വ്യക്തമായിട്ടുണ്ട്.
പ്രമാടം തുളസീഭവനില്‍ ജയന്റെ ഉടമസ്ഥതയിലുള്ള നമ്പറുകളാണ് ഇവയെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ വെളിപ്പെടുത്തുകയും ചെയ്തു. കാര്യങ്ങള്‍ വിശദീകരിച്ച് എസ്.പി, വനിതാസെല്‍, പത്തനംതിട്ട, കോന്നി എസ്.ഐമാര്‍ എന്നിവര്‍ക്കു പരാതിനല്‍കിയെങ്കിലും യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല.
ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായതിനാലാണു പോലീസ് കേസ് അന്വേഷിക്കാത്തതെന്ന് വീട്ടമ്മ വനിതാ കമ്മിഷനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
ഇതിനിടെ ഇതേ നേതാവിനെതിരേ നാട്ടില്‍ ലഘുലേഖകകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിണറായി പക്ഷക്കാരനായ നേതാവിനെ തലസ്ഥാനത്തുളളവരാണു സംരക്ഷിക്കുന്നതെന്നു വി.എസ് വിഭാഗം ആരോപിക്കുന്നു. വിഎസ് വിഭാഗം തന്നെയാണ് ലഘുലേഖ ഇറക്കിയതിന് പിന്നിലെന്നാണ് സൂചന.












Click it and Unblock the Notifications