ലാവലിന്‍ -ഇടപാടുകള്‍ക്ക് തെളിവില്ലെന്ന് സിബിഐ

ലാവലിന്‍ കേസില്‍ പിണറായി നടത്തിയ സാമ്പത്തിക ക്രമക്കേടിനെപ്പറ്റി കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്രൈം മാസിക എഡിറ്റര്‍ ടിപി നന്ദകുമാര്‍ കൊച്ചിയിലെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെയുള്ള സത്യവാങ്മൂലത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്.
ലാവലിന്‍ കേസില്‍ തന്നെ വിചാരണ ചെയ്യാന്‍ കേരളാ ഗവര്‍ണര്‍ നല്‍കിയ അനുമതിയെ ചോദ്യം ചെയ്ത് പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിയ്ക്കുന്ന വേളയില്‍ കൂടുതല്‍ അന്വേഷണം എന്ന വാദത്തിന് പ്രസക്തിയില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി.
വൈദ്യുത മന്ത്രിയായിരുന്ന പിണറായിയ്ക്കും ലാവ്‌ലിന്‍ കമ്പനിയ്ക്കും ഇടനിലക്കാരായ പ്രവര്‍ത്തിച്ച നാസര്‍, ദിലീപ് രാഹുലന്‍ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
നാസറിനെ വിശദമായി ചോദ്യം ചെയ്തിരുന്നുവെന്ന് വ്യക്തമാക്കിയ സിബിഐ രാഹുലിനെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് കോടതിയെ അറിയിച്ചു. എന്നാല്‍ നാസറിനെ ചോദ്യം ചെയ്തതില്‍ നിന്ന് പിണറായി വിജയന് വ്യക്തിപരമായ സാമ്പത്തിക നേട്ടമുണ്ടായി എന്നതിന് തെളിവ് ലഭിച്ചില്ലെന്ന് സിബിഐ അഭിഭാഷകന്‍ വ്യക്തമാക്കി.












Click it and Unblock the Notifications