Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരിയെ കണ്ടുവെന്ന വാദം അസംബന്ധം: പിണറായി

Pinarayi Vijayan
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗള്‍ഫ് പര്യടനത്തിനു ശേഷം തിരിച്ചെത്തി. താനും ഐജി ടോമിന്‍ തച്ചങ്കരിയും ഗള്‍ഫില്‍ കണ്ടുമുട്ടിയെന്ന വാദം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഞാനും ടോമിന്‍ തച്ചങ്കരിയും ഗള്‍ഫില്‍ വച്ച് കണ്ടുമുട്ടിയെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. തച്ചങ്കരിയെന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലെത്തിയിട്ടുണ്ടെങ്കില്‍ ഞാനുമായി കാണേണ്ട കാര്യം എന്താണ്? പിരിവെടുക്കുന്നതിന് ഒരു പൊലീസുദ്യോഗസ്ഥന്റെ ചീട്ട് വാങ്ങേണ്ട ഗതി പാര്‍ട്ടിക്കു വന്നിട്ടില്ല- പിണറായി പറഞ്ഞു.

വിമാനത്താവളത്തില്‍ കാത്തു നിന്ന മാധ്യമകര്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഗള്‍ഫ് പര്യടനവും തച്ചങ്കരിയുെട ഗള്‍ഫ് യാത്രവും സംബന്ധിച്ച്് ചോദിച്ച ചോദ്യങ്ങള്‍ക്ക്് അളന്നു തൂക്കിയ മറുപടികളാണ് പിണറായി നല്‍കിയത്. നല്‍കിയത്.

ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പിണറായി സംസാരിക്കും.

കണ്ണൂരിലെ നിര്‍ദിഷ്ട നായനാര്‍ അക്കാദമിക്കു വേി 25 കോടി സമാഹരിക്കുക എന്ന ലക്ഷ്യവുമായാണ് പിണറായി ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തിയത്.

പൊതുപ്രവര്‍ത്തകന്‍ എങ്ങനെ ജീവിക്കണമെന്നു ശരിയായ ധാരണയുള്ള കമ്യൂണിസ്റ്റുകാരനാണു താനെന്നു ദുബയ് ആര്‍ട് ലവേഴ്‌സ് ശനിയാഴ്ച നല്‍കിയ സ്വീകരണത്തിനിടെ പിണറായി പറഞ്ഞിരുന്നു.

ഇടതുപക്ഷം നിയമലംഘന സമരം നടത്തുമ്പോള്‍ ഗള്‍ഫ് പര്യടന പരിപാടി മാറ്റിവയ്‌ക്കേണ്ടതില്ല എന്നതു കൂട്ടായി ആലോചിച്ചെടുത്ത തീരുമാനമാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയപരമായി അവ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+