ലയനം: മാണി ലീഡര്‍; ജോസഫ് ഡെപ്യൂട്ടി ലീഡര്‍

ശക്തിപ്രകടനം ഉണ്ടാവില്ല. ഒന്ന് ഒന്നിനോടല്ല, രണ്ടും ഒരുമിച്ചാണ് ലയിക്കുകയെന്ന് ശനിയാഴ്ച ചേര്‍ന്ന യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയുടെ പേര്, ചിഹ്നം എന്നിവയും 27ന് പ്രഖ്യാപിക്കും.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം കോട്ടയത്ത് ചേര്‍ന്ന രണ്ടു പാര്‍ട്ടിയുടെയും നേതൃയോഗങ്ങളാണ് തീരുമാനങ്ങള്‍ക്ക് ഇതിന് അംഗീകാരം നല്‍കിയത്. ഈ അംഗീകാരവുമായി കെ.എം.മാണിയും പി.ജെ.ജോസഫും കോട്ടയത്ത് സംയുക്ത പത്രസമ്മേളനം നടത്തി തീരുമാനങ്ങള്‍ പ്രഖ്യാപിയ്ക്കുകയായിരുന്നു.
111 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഉന്നതാധികാരസമിതിയാകും പാര്‍ട്ടിയുടെ പരമോന്നതഘടകം.കെ.എം മാണി എംഎല്‍എ പാര്‍ട്ടി ചെയര്‍മാനാകും. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും അദ്ദേഹംതന്നെയായിരിക്കും.
പി.ജെ ജോസഫ് എംഎല്‍എ വര്‍ക്കിങ് ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡറും ആകും. നിലവില്‍ മാണിവിഭാഗം ചെയര്‍മാനായ സി.എഫ് തോമസ് എംഎല്‍എയാണ് പുതിയ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ പി.സി ജോര്‍ജ് എംഎല്‍എ ആയിരിക്കും.
പുതിയ പാര്‍ട്ടിക്ക് മൂന്ന് കോഓര്‍ഡിനേറ്റര്‍മാര്‍ ഉണ്ടാകും. മൂന്നുപേരും ജോസഫ് ഗ്രൂപ്പില്‍നിന്നുള്ളവരാണ്. ഡോ. കെ.സി.ജോസഫ്, ടി.യു.കുരുവിള എം.എല്‍.എ., ഈപ്പന്‍ വര്‍ഗീസ്. മൂന്നംഗ ഉപദേശകസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. കെ.നാരായണക്കുറുപ്പ്, വി.ടി.സെബാസ്റ്റ്യന്‍, ടി.എസ്.ജോണ്‍ എന്നിവരാണ് ഇതിലുള്ളത്. ട്രഷറര്‍ മാണിവിഭാഗത്തിന്റെ ട്രഷററായ തോമസ് ജോസഫ് തന്നെയായിരിക്കും.
ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ പാര്‍ട്ടി പ്രസിഡന്റുമാര്‍ ജോസഫ് വിഭാഗത്തില്‍നിന്നുള്ളവരാകും. മറ്റിടങ്ങള്‍ മാണിവിഭാഗത്തിനാണ്. പോഷകസംഘടനകളില്‍ വനിത, വിദ്യാര്‍ഥി, അധ്യാപക സംഘടനകളുടെ പ്രസിഡന്റ് സ്ഥാനങ്ങളും ജോസഫ് വിഭാഗത്തിന് ലഭിക്കും.
രണ്ട് പാര്‍ട്ടിയിലെയും ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പുതിയ പാര്‍ട്ടിയില്‍ അതേ സ്ഥാനങ്ങളില്‍ തുടരും. മെയ് 17ന് മാണിവിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ്സുമായി എറണാകുളത്ത് ചര്‍ച്ച നടത്തുന്നത്. പ്രധാന വിഷയം ലയനമാണ് വിഷയം. ഇതില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മാണി വിശ്വാസം പ്രകിടിപ്പിച്ചു.












Click it and Unblock the Notifications