കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടകാരണം പൈലറ്റിന്റെ പിഴവ്?

  • By Ajith Babu
Google Oneindia Malayalam News

Air India plane crashes in Mangalore: 169 on board
മംഗലാപുരം: രാജ്യത്തെ ഞെട്ടിച്ച മംഗലാപുരം വിമാനദുരന്തത്തിന്റെ കാരണം അജ്ഞാതമായി തുടരുന്നു. അതേ സമയം വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പൈലറ്റിന്റെ കണക്കുക്കൂട്ടല്‍ പിഴച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് സൂചനകളുണ്ട്.

രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ബജ്‌പെ വിമാനത്താവളത്തിലെ റണ്‍വേ. ഇതിന്റെ തുടക്കത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് പകരം മധ്യഭാഗത്തായാണ് പൈലറ്റ് വിമാനമിറക്കിയത്. തുടര്‍ന്ന ബ്രേക്ക് ചെയ്യാനുള്ള ദൂരം ഉണ്ടായിരുന്നില്ല. ഇതാണ് വിമാനം റണ്‍വേ കടന്നുപോകാനും താഴ് വരയിലേക്ക് കൂപ്പുകുത്താനും കാരണമെന്നാണ് പ്രാഥമിക നിഗമനം.

എന്നാലിത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ബ്ലാക്ക് ബോക്‌സ് അടക്കമുള്ള സംവിധാനങ്ങളും വിമാനവശിഷ്ടങ്ങളും പരിശോധിച്ചതിന് ശേഷമേ യഥാര്‍ത്ഥ വസ്തുതകള്‍ അറിയാനാവൂ.

വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്പ് പൈലറ്റിന്റെ ഭാഗത്തു നിന്ന് പ്രത്യേകിച്ച് അപകട സൂചനകള്‍ ഒന്നും ലഭിച്ചിരുന്നില്ലെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. റഷ്യയിലേക്ക് കുടിയേറിയ സെര്‍ബിയന്‍ സ്വദേശിയായ ഗ്ലൂസിയ'യാണ് വിമാനത്തിന്റെ പൈലറ്റെന്ന് വ്യക്തമായിട്ടുണ്ട്. പൈലറ്റിന് സംഭവിച്ച തെറ്റ് വിമാനത്തിന്റെ സാങ്കേതിക തകരാറോ എയര്‍പോര്‍ട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളിലുള്ള പിഴവ് മൂലമാണോയെന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷമെ വ്യക്തമാകൂ.

നേരിയ അപകടസാധ്യതയുള്ള വിമാനത്താവളുടെ പട്ടികയിലാണ് മംഗലാപുരം എയര്‍പോര്‍ട്ട് ഉള്‍പ്പെടുന്നത്. റണ്‍വേയ്ക്ക് ചുറ്റും താഴ്ന്ന പ്രദേശങ്ങളുള്ളതിനാല്‍ ഇതിനെ ടേബിള്‍ ടോപ് റണ്‍വേ എന്നൊരു വിശേഷണം കൂടിയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X