ക്ഷേത്രപ്രതിഷ്ഠയ്ക്ക് പതിനൊന്നുകാരി

ഫലത്തില്‍ ഭദ്രകാളിയുടെ മാതൃസ്ഥാനമാണ് ജ്യോത്സനയ്ക്ക്. പുരുഷന്മാര്‍ മാത്രമുണ്ടായിരുന്ന താന്ത്രിക വൃത്തിയിലേയ്ക്കാണ് വലംകാല്‍വച്ച് ജ്യോത്സയുടെ പ്രവേശം. 108 ദുര്‍ഗാലയങ്ങളില്‍ ഒന്നാണ് തരണനല്ലൂര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പൈങ്കണ്ണികാവ് ക്ഷേത്രം.
ഇല്ലത്തെ മുതിര്‍ന്നവര്‍ പൂജാവൃത്തി ചെയ്യുന്നത് കണ്ടാണ് ജ്യോത്സ്‌നയ്ക്കും ഇതില്‍ താല്‍പര്യം ജനിച്ചത്. തുടര്‍ന്ന് അനിയന്‍ നമ്പൂതിരിപ്പാട് കുട്ടിയെ ശിഷ്യയാക്കി താന്ത്രികവിദ്യ അഭ്യസിപ്പിച്ചു. മൂന്നുവര്‍ഷം മുമ്പാണ് മന്ത്രദീക്ഷ സ്വീകരിച്ചത്. തുടര്‍ന്ന് കര്‍മദീക്ഷും സ്വീകരിച്ചു.
ബാലാലയത്തില്‍ നിന്നും പുതിയ ശ്രീകോവിലിലേയ്ക്ക് ബിംബം കൊണ്ടുവന്നശേഷം പ്രതിഷ്ഠിച്ചു. തുടര്‍ന്ന് പലകലശാഭിഷേകങ്ങള്‍ നടത്തി. പ്രതിഷ്ഠ കഴിഞ്ഞ് ഭക്തര്‍ക്ക് പ്രസാദവും നല്‍കി. ഇനിയങ്ങോട്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം അടക്കമുള്ള ചടങ്ങുകള്‍ക്ക് ജ്യോത്സ്‌നയാണ് നേതൃത്വം വഹിക്കേണ്ടത്.
ആന്ധ്രയില്‍ നിന്നുവന്ന രണ്ടു ബ്രാഹ്മണ കുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് തരണനല്ലൂര്‍ ഇല്ലക്കാരും താഴ്മണ്‍ മഠവും. താഴ്മണ്‍ മഠത്തില്‍ നിന്ന് ഇതുവരെ പെണ്‍കുട്ടികളാരും തന്ത്രിമാരായിട്ടില്ല. തരണനല്ലൂര്‍ കുടുംബത്തിന്റെ കാരണവരായ പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ ശിക്ഷണത്തിലാണ് ആദ്യമായി ഈ കുടുംബത്തില്‍നിന്ന് ഒരു പെണ്‍കുട്ടി തന്ത്രിയാകുന്നത്.












Click it and Unblock the Notifications