പീഡനം: സിനി-ടിവി ഹാസ്യതാരം പിടിയില്‍
ആലപ്പുഴ: സിനിമ സീരിയല്‍ നടനും മിമിക്രി കലാകാരനുമായ രാജാസാഹിബിനെ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിയ്ക്കുകയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിയ്ക്കുകയും ചെയ്ത കേസില്‍ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തു.
കേസിലെ ഒന്നാം പ്രതി പുന്നപ്ര വേലിക്കകം ബിനു എന്ന ബിനേഷ്‌കൃഷ്ണ (30)നെ പോലീസ് 19ന് അറസ്റ്റു ചെയ്തിരുന്നു. 2006ല്‍ പുന്നപ്രയിലെ ബിനുവിന്റെ വീട്ടില്‍വച്ച് 35കാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
സിജെഎം കോടതിയില്‍ ഹാജരാക്കിയ രാജാസാഹിബിനെ റിമാന്‍ഡ് ചെയ്തു. 2006ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും രാജാസാഹിബിനെതിരെ ബലാല്‍സംഗശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ആലപ്പുഴ സ്വദേശിനിയായ മുപ്പത്തഞ്ചുകാരിയെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. ആലപ്പുഴയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ നില്‍ക്കവെ അതുവഴിയെത്തിയ ബിനു പരിചയക്കാരിയായ യുവതിയെ വീട്ടിലെത്തിക്കാമെന്നുപറഞ്ഞ് നിര്‍ബന്ധിച്ച് കാറില്‍ കയറ്റി. പിന്നീട് പുന്നപ്രയിലുള്ള ബിനുവിന്റെ വീട്ടിലേക്കു കൊണ്ടുപോയി മയക്കുമരുന്നു കലര്‍ന്ന കോള നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് ബിനു ഫോണില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നെത്തിയ രാജാസാഹിബ് പീഡിപ്പിക്കാന്‍ ശ്രമിക്കവെ കുതറി രക്ഷപ്പെടുകയായിരുന്നെന്നാണ് യുവതി പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
നാണക്കേട് ഭയന്ന് സംഭവം മറച്ചുവച്ച വീട്ടമ്മ തന്റെ നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പ്രചരിക്കുന്നതറിഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.രാജാസാഹിനെ കൊല്ലത്തുനിന്ന് കസ്റ്റഡിയിലെടുത്ത് ആലപ്പുഴയില്‍ കൊണ്ടുവന്ന് വീട്ടമ്മ തിരിച്ചറിഞ്ഞശേഷമാണ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications