മകനെ മര്‍ദ്ദിച്ചതറിഞ്ഞ് അമ്മ ഹൃദയം നൊന്ത് മരിച്ചു
മൊഹാലി: അധ്യാപകന്‍ മകനെ മര്‍ദ്ദിച്ചതറിഞ്ഞ് അമ്മ ഹൃദയം നൊന്ത് മരിച്ചു. ചണ്ഡീഗഢിലെ യാദവീന്ദ്ര പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി രത്തന്‍ പ്രീതിനെ അധ്യാപകര്‍ മര്‍ദിച്ചതറിഞ്ഞ് അന്വേഷിക്കാനെത്തിയ അമ്മ ഗുര്‍പ്രീത് കൗര്‍ ഹൃദായാഘാതംമൂലം മരിച്ചെന്നാണ് ആരോപണം.
ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കിയ സ്‌കൂള്‍ അധികൃതര്‍ മറ്റൊരു അധ്യാപകനെതിരെ അന്വേഷണത്തിനും ഉത്തരവിട്ടു.
വിനോദയാത്രയ്ക്കിടെ പണം തിരികെ ആവശ്യപ്പെട്ടതിനാണത്രേ രത്തനെ അധ്യാപകര്‍ മര്‍ദിച്ചത്. കഴിഞ്ഞയാഴ്ച വിദ്യാര്‍ഥികളെയും കൊണ്ട് അധ്യാപകര്‍ 310 കിലോമീറ്റര്‍ അകലെയുള്ള മണാലിയിലേക്ക് പോയിരുന്നു.
56 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും അടങ്ങിയ സംഘമാണ് ഒരാഴ്ച നീണ്ട യാത്ര പോയത്. എന്നാല്‍ കൊടുത്ത പണം അധികമാണെന്നു തോന്നിയ രത്തന്‍പ്രീത് മെയ് 29ന് പണം തിരികെ ചോദിച്ചു. ഇതിന് ക്യാമ്പില്‍ വെച്ച് രണ്ട് അധ്യാപകര്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചുവെന്ന് സഹപാഠികള്‍ പറയുന്നു.
വിവരം കുട്ടി ഫോണ്‍ ചെയ്ത് വീട്ടിലറിയിച്ചപ്പോള്‍ പരിഭ്രാന്തരായ മാതാപിതാക്കള്‍ അന്വേഷിക്കാന്‍ സ്‌കൂളിലെത്തി. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട രത്തന്റെ അമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഹരീഷ്‌കുമാര്‍ എന്ന അധ്യാപകനാണ് രത്തനെ മര്‍ദിച്ചത്. മര്‍ദിക്കാന്‍ കൂടെയുണ്ടായിരുന്നുവെന്ന് ആരോപണമുയര്‍ന്ന അനില്‍ പഠാനിയയ്‌ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.












Click it and Unblock the Notifications