കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാല്‍ അടഞ്ഞ അധ്യായമെന്ന് അമേരിക്ക

  • By Ajith Babu
Google Oneindia Malayalam News

US on Bhopal gas tragedy: Chapter is closed‎
വാഷിങ്ടണ്‍: ഭോപ്പാല്‍ ദുരന്തക്കേസിലെ വിധിയുമായി ബന്ധപ്പെട്ട് അമേരിക്കയിലെ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷനെതിരെ നടപടി സ്വീകരിക്കുകയോ, യുസിസിയ്‌ക്കെതിരെ പുതിയ അന്വേഷണമോ നടത്തില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചതോടെ ഈ കേസ് അടഞ്ഞ അധ്യായമാണെന്നും ഒരു പുനരന്വേഷണത്തിന്റെ കാര്യം ഉദിക്കുന്നില്ലെന്നും യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഒഫ് സ്‌റ്റേറ്റ് റോബര്‍ട്ട് ബ്ലേക്ക് പറഞ്ഞു.

വാറന്‍ ആന്‍ഡേഴ്‌സനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയെ സമീപിച്ചാല്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന ചോദ്യത്തിന് അത്തരം ഒരു കൈമാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു ബ്‌ളേകിന്റെ മറുപടി. ഇതു നയപരമായ തീരുമാനമാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സാമ്പത്തിക സഹകരണങ്ങളില്‍ ഭോപ്പാല്‍ കേസ് ഒരു മാറ്റവും ഉണ്ടാക്കില്ല. ആണവബാധ്യതാ ബില്ലുമായി ഭോപ്പാല്‍ കേസിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും ബ്ലേക്ക് വാഷിംഗ്ടണില്‍ പറഞ്ഞു.

അതേസമയം ഭോപ്പാല്‍ ദുരന്തത്തിലെ കുറ്റക്കാരെ ശിക്ഷിച്ചത് ഇന്ത്യയുംഅമേരിക്കയും തമ്മിലുള്ള ബന്ധത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പിജെ ക്രോളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X