ഗോള്‍ഫ് കേസ്: സുപ്രീം കോടതി വിധി ജൂണ്‍ 17ന്

ക്ലബ് ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നല്‍കിയ രൂപരേഖയ്ക്കുള്ള മറുപടി ക്ലബ് അധികൃതര്‍ 17ന് മുമ്പ് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ സമയം അനുവദിക്കുന്നതിനു വേണ്ടിയാണു കേസ് പരിഗണിക്കുന്നതു മാറ്റിയത്.
കോടതി ആവശ്യപ്പെട്ടതനുസരിച്ച് ക്‌ളബ് നടത്തിപ്പിനുള്ള രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങള്‍ക്കും ഗോള്‍ഫ് ക്‌ളബ്ബിന്റെ സേവനം തുറന്നുകൊടുക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications