ഗര്‍ഭിണിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
ഹരിപ്പാട്: ഗര്‍ഭിണിയായ അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പായിപ്പാട്ട് ചെറുതന കൊല്ലംപറമ്പില്‍ അജിത്താണ് (25) പിടിയിലായത്.
എല്‍പിസ്‌കൂള്‍ വിട്ടുവരുകയായിരുന്ന അധ്യാപികയെ പീഡിപ്പിക്കാനുള്ള അജിത്തിന്റെ ശ്രമം ഇയാളുടെ അമ്മ തടയാന്‍ ശ്രമിച്ചു, എന്നാല്‍ ഇവരെ ആക്രമിച്ചശേഷം അജിത്ത് ആറ്റില്‍ ചാടുകയായിരുന്നു. പിന്നീട് രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ആറ്റിന്‍കരയിലൂടെ നടന്നുപോവുകയായിരുന്ന അധ്യാപികയെ സൈക്കിളില്‍ പിന്തുടര്‍ന്ന യുവാവ്, ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അധ്യാപികയുടെ മൂക്കിന്റെ പാലം തകര്‍ന്നു. ഒരു പല്ല് ഇളകുകയും ചെയ്തു.
ഇവരുടെ വായില്‍ നിന്നും മൂക്കില്‍നിന്നും രക്തംവാര്‍ന്നുവന്ന് ഗുരുതരവാസ്ഥയിലായപ്പോള്‍ അധ്യാപിക നിലവിളിച്ചു. ഇതു കേട്ടാണ് അജിത്തിന്റെ അമ്മ പങ്കജാക്ഷി ഓടിവന്നത്. പിടിച്ചുമാറ്റാന്‍ ശ്രിക്കുന്നതിനിടെ മകന്‍ പങ്കജാക്ഷിയെ പിടിച്ചുതള്ളി. ഇതിനിടെ ഓടാന്‍ ശ്രമിച്ച അധ്യാപിക ആറ്റിലേക്ക് വീണെങ്കിലും വള്ളിപ്പടര്‍പ്പില്‍ പിടിച്ച് രക്ഷപ്പെട്ടു.
തുടര്‍ന്ന് അധ്യാപിക സമീപത്തെ വീട്ടില്‍ അഭയം തേടി. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ വീയപുരം പോലീസാണ് അധ്യാപികയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അധ്യാപിക രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അജിത്ത ്പിന്നാലെ ഓടുന്നത് കണ്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. തുടര്‍ന്ന് ഇയാള്‍ ആറ്റില്‍ ചാടി. ഒന്നരകിലോമിറ്ററോളം നീന്തി കൊപ്പാറക്കടവിലാണ് കയറിയത്. ഇവിടെ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ അമ്മ മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications